CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 57 Minutes 19 Seconds Ago
Breaking Now

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഓണം ചാരിറ്റിയിലൂടെ ലഭിച്ച 1235 പൗണ്ട് കൈമാറി ; സഹായിച്ച എല്ലാവര്‍ക്കും നന്ദി

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഓണം ചാരിറ്റിയിലൂടെ  ലഭിച്ച  1235 പൗണ്ട് (137085 രൂപ ) കൈമാറി. 

തൊടുപുഴ കരിങ്കുന്നം സ്വദേശി നെടുംപുറത്തു വീട്ടില്‍ ജോണ്‍ സെബാസ്റ്റ്യന്റെ വീട്ടിലെത്തി യു കെ യിലെ ചെംസ്ഫോഡില്‍  താമസിക്കുന്ന തൊടുപുഴ സ്വദേശി ടോമി സെബാസ്റ്റിന്‍ 68542 രൂപയുടെ ചെക്ക് കൈമാറി. 

ശാസ്താം കോട്ട സ്വദേശി കൊച്ചുകുഴി താഴത്തില്‍  വീട്ടില്‍   ബീന R  വേണ്ടിയുള്ള  68542  രൂപയുടെ ചെക്ക്   അവരുടെ വീട്ടിലെത്തി കേരള സ്റ്റേറ്റ്  കോഓപറേറ്റീവ് ബാങ്ക് എളമണ്ണൂര്‍ ബാങ്ക് മാനേജര്‍ ഷിബാന കൈമാറി ഞങ്ങളുടെ  ഈ എളിയ ശ്രമത്തില്‍ സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു 

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തില്‍ നിന്നും യു കെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്.  

ഞങ്ങള്‍  ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വര്‍ഗ ,വര്‍ണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ  ഇതുവരെ ഏകദേശം  1,28  00000  (ഒരുകോടി ഇരുപത്തിഎട്ടു ലക്ഷം  ) രൂപയുടെ സഹായം  ജാതി മത ,വര്‍ണ്ണ സ്ഥലകാല ഭേദമേന്യ അര്‍ഹിക്കുന്നവര്‍ക്കു  നല്‍കുവാന്‍  കഴിഞ്ഞിട്ടുണ്ട് .

2004  ഉണ്ടായ സുനാമിക്ക്  പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ്  ഞങ്ങള്‍  പ്രവര്‍ത്തനം ആരംഭിച്ചത്.

  ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിനു  മലയാളം യു കെ  പത്രത്തിന്റെ അവാര്‍ഡ് ,ലിവര്‍പൂള്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്‌നേഹമന്ദിരത്തിന്റെ  അംഗീകാരം  ,  ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ   അംഗീകാരം എന്നിവ    ലഭിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ0കൊടുക്കുന്നത്   സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ് എന്നിവരാണ്    .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .

ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍  പരക്ലേശവിവേകമുള്ളു.''

ടോം ജോസ് തടിയംപാട്

 

 

 




കൂടുതല്‍വാര്‍ത്തകള്‍.