CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 6 Minutes 34 Seconds Ago
Breaking Now

ഇത് അഭിമാന നിമിഷം ; യുകെ മലയാളി ക്രിക്കറ്റ് ടീം ' ലേ മച്ചാന്‍സ് ' യൂറോപ്പ് കപ്പ് കിരീടം രണ്ടാം തവണയും നേടി

പോര്‍ച്ചുഗല്‍ :- 2018-ല്‍ സോണു ചാര്‍ലി തുടക്കം കുറിച്ച ' ലെ മച്ചാന്‍സ് ( Le Machaans) ' ക്രിക്കറ്റ് ടീം, അനുഭവസമ്പന്നരായ കളിക്കാര്‍ക്കിടയിലെ സാധ്യത തെളിയിച്ചുകൊണ്ട്, യു.കെയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് മിടുക്കരായ മലയാളി ക്രിക്കറ്റ് താരങ്ങളെ ഒരുമിപ്പിച്ച് യുറോപ്പ് കപ്പ് രണ്ടാം വിജയം കുറിച്ചിരിക്കുന്നു. 

ഒക്ടോബര്‍ 2023 ല്‍ സ്‌പെയിനില്‍ ലാ മംഗാ ടൂര്‍ണമെന്റ് വിജയിച്ചതിനു ശേഷമുളള  ഒക്ടോബര്‍ 2024 മത്സരത്തില്‍ പോര്‍ച്ചുഗലില്‍ യൂറോപ്പ് കപ്പ് Coimbra Knights Tournament-വീണ്ടും വിജയിച്ചു കിരീടം നേടി. ഇത്തവണ ഇന്‍വര്‍നെസ്, അബ്രഡീന്‍, ന്യൂവര്‍ക്ക്, ഡാര്‍ബി, ബ്രിസ്റ്റല്‍, സൗത്താമ്പ്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മലയാളി ക്രിക്കറ്റ് താരങ്ങള്‍ ലെ മച്ചാന്‍സിനൊപ്പം ചേര്‍ന്ന വിജയം കൈവരിച്ചു.

2022 മുതല്‍ സെബി ബാബു (CEO Logezy & Stayezy) സ്‌പോണ്‍സറും  കളിക്കാരനുമായി ഈ ടീമിന് ഒപ്പം നില്‍ക്കുന്നു. ലെ മച്ചാന്‍സിന്റെ ബാറ്റിംഗ് നിരയില്‍ ലാലു ആന്റണി,ജെബി ജോര്‍ജ്, ബിമല്‍ പരമ്പില്‍, കിഷന്‍ പയ്യന , റീജോ ജോണ്‍ പോള്‍, മെന്‍സി മാത്യു, ഗിപ്‌സണ്‍ ഗില്‍ബര്‍ട്ട്, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവര്‍ ശക്തമായ പ്രകടനം കാഴ്ചവയ്ക്കുന്നു. അതുപോലെ ലാലു ആന്റണി, സെബി ബാബു, ബിജില്‍ ജേക്കബ്, സെബിന്‍ ജോസഫ്, സോണു ചാര്‍ലി എന്നിവരുടെ അനുഭവസമ്പന്നമായ ബൗളിംഗ് നിരയും ടീമിന് ശക്തമായ പിന്തുണ വിജയം കൈവരിക്കാന്‍ സഹായിച്ചു. 

 

റിജോ ജോണ്‍ പോള്‍  ലേ മച്ചാന്‍സ്ടീം ക്യാപ്റ്റനായ ടൂര്‍ണമെന്റ്  ലീഗില്‍  Coimbra Knights , Chemlford Master Blasters , Swansea cricket ടീമിനേയും തോല്‍പ്പിച്ച ശേഷം ഫൈനലില്‍ ഗില്ലി (Gully) ക്രിക്കറ്റേഴ്‌സിനെതിരെ 161/9 എന്ന സ്‌കോറിലാണ് മച്ചാന്‍സ് വിജയിച്ചത്. 20 റണ്‍സിന്റെ വിജയം സ്വന്തമാക്കി. ബിമല്‍ പരമ്പിലിന്റെ 61* റണ്‍സും, സെബിന്‍ ജോസഫ്, ലാലു ആന്റണി എന്നിവരുടെ നിര്‍ണായക സ്‌പെല്ലുകളും വിജയത്തിലേക്ക് നയിച്ചു.

 

വേദികളില്‍ മാത്രമല്ല, ലെ മച്ചാന്‍സ് ടീമില്‍ പുതുമുഖങ്ങള്‍ക്കായുള്ള മെന്റര്‍ഷിപ്പ് പ്രോത്സാഹിപ്പിക്കുകയും, ക്രിക്കറ്റിനോടുള്ള പ്രിയം വളര്‍ത്തുകയും ചെയ്യുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.