CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 17 Minutes 49 Seconds Ago
Breaking Now

അസാധാരണ നീക്കവുമായി എന്‍ പ്രശാന്ത്; അഞ്ച് ചോദ്യങ്ങളടങ്ങിയ കത്ത് ചീഫ് സെക്രട്ടറിക്ക് അയച്ചു

കത്തിന് മറുപടി തന്നാലേ ചാര്‍ജ് മെമ്മോക്ക് മറുപടി നല്‍കൂവെന്നാണ് പ്രശാന്തിന്റെ നിലപാട്.

അസാധാരണ നീക്കവുമായി അച്ചടക്ക ലംഘനത്തിന് സസ്‌പെന്‍ഷനില്‍ കഴിയുന്ന എന്‍ പ്രശാന്ത് ഐഎഎസ്. തനിക്കു ലഭിച്ച സസ്‌പെന്‍ഷന്‍ മെമ്മോയ്ക്ക് മറുപടി നല്‍കാതെ മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് തിരിച്ച് അഞ്ച് ചോദ്യങ്ങളടങ്ങിയ വിശദീകരണമാണ് പ്രശാന്ത് കത്തിലൂടെ ചോദിച്ചിരിക്കുന്നത്. കത്തിന് മറുപടി തന്നാലേ ചാര്‍ജ് മെമ്മോക്ക് മറുപടി നല്‍കൂവെന്നാണ് പ്രശാന്തിന്റെ നിലപാട്.

കത്തിലെ അഞ്ചു ചോദ്യങ്ങള്‍

1. പരാതിക്കാരന്‍ ഇല്ലാതെ സ്വന്തം നിലയ്ക്ക് മെമ്മോ എന്തിന് ?

2. സസ്‌പെന്‍ഷനു മുമ്പ് തന്റെ ഭാഗം കേള്‍ക്കാത്തത് എന്ത്?

3. തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റുകള്‍ ശേഖരിച്ചത് ആരാണ്?

4. ഏത് അക്കൗണ്ടില്‍ നിന്നാണ് എടുത്തത്?

5. വ്യാജമാണോയെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടോ?

സസ്‌പെന്‍ഷന്‍ മെമ്മോ ലഭിച്ച് 30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ചട്ടം. സസ്‌പെന്‍ഷന്റെ ഭാഗമായി ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ അയച്ച കുറ്റപത്ര മെമ്മോ ഈ മാസം 9നു പ്രശാന്ത് കൈപ്പറ്റിയെങ്കിലും മറുപടി നല്‍കിയിട്ടില്ല. പകരം മെമ്മോയില്‍ തനിക്കെതിരെ ആരോപിച്ച കുറ്റങ്ങളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ തേടി ചീഫ് സെക്രട്ടറിക്ക് അദ്ദേഹം നേരത്തെ തന്നെ ഒരു കത്തയച്ചിരുന്നു. വിശദാംശങ്ങള്‍ ലഭിച്ച ശേഷമേ മെമ്മോയ്ക്ക് മറുപടി നല്‍കൂവെന്നാണ് പ്രശാന്തിന്റെ തീരുമാനം.

നവംബര്‍ 8 മുതല്‍ 11 വരെ ഫേസ്ബുക്കില്‍ പ്രശാന്ത് പങ്കുവച്ച കുറിപ്പുകളാണ് അദ്ദേഹത്തിനെതിരായ കുറ്റങ്ങളായി സസ്‌പെന്‍ഷന്‍ മെമ്മോയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൃഷി വകുപ്പിലെ സ്‌പെഷല്‍ സെക്രട്ടറിയെന്ന നിലയില്‍ കാംകോ പവര്‍ വീഡറിന്റെ പരസ്യം പങ്കുവച്ച് ഫെയ്‌സ്ബുക്കിലിട്ട പരാമര്‍ശവും ഐഎഎസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണെന്നു മെമ്മോയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അഡീഷനല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചതിന്റെ പേരില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തത് കടുത്ത അനീതിയാണെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് പ്രശാന്ത്. അതിനെതിരായ പോരാട്ടമെന്ന നിലയിലാണ് ജയതിലകിനെ നേര്‍ക്കുനേര്‍ നേരിടാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍. ജയതിലകും സസ്‌പെന്‍ഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനും ചേര്‍ന്ന് തന്നെ കുടുക്കാന്‍ വ്യാജ രേഖ തയാറാക്കിയെന്നും അതു ചോദ്യംചെയ്തതിന് സസ്‌പെന്‍ഡ് ചെയ്ത നടപടി അംഗീകരിക്കാനാവില്ലെന്നുമാണ് പ്രശാന്തിന്റെ വാദം.

 




കൂടുതല്‍വാര്‍ത്തകള്‍.