മുന്‍ മന്ത്രി വി എസ് സുനില്‍ കുമാറിന് മറുപടിയുമായി തൃശൂര്‍ കോര്പ്പറേഷന് മേയര്‍ എം കെ വര്‍ഗീസ്. കെ സുരേന്ദ്രന് വളരെ ആത്മാര്‍ത്ഥയോടെയാണ് ക്രിസ്മസ് സന്ദേശവുമായി എത്തിയതെന്ന് തനിക്ക് ബോധ്യപെട്ടുവെന്നും എന്നാല്‍ സുനില്‍ കുമാര്‍ എന്തിനാണ് സുരേന്ദ്രന്റെ വീട്ടില്‍ പോയതെന്ന് വ്യക്തമാക്കണമെന്നും എം കെ വര്‍ഗീസ് പറഞ്ഞു. രണ്ട് കാലിലും മന്തുള്ള ആളാണ് ഒരു കാലില്‍ മന്തുള്ളയാളെ കളിയാക്കുന്നത്. ഉള്ള്യേരിയിലുള്ള സുരേന്ദ്രന്റെ വീട്ടില്‍ സുനില്‍കുമാര്‍ പോയി. തിരികെ സുനില്‍ കുമാറിന്റെ അന്തികാടുള്ള വീട്ടില്‍ സുരേന്ദ്രനും പോയി. എന്നാല്‍ ഇത് എന്തിന് എന്ന് തനിക്ക് അറിയില്ല. സുനില്‍ കുമാറിന് എല്ലാ തിരെഞ്ഞെടുപ്പിലും ജയിക്കുന്ന തന്നോട് കണ്ണുകടിയാണെന്നും എം കെ വര്‍ഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
തന്നെ ബിജെപിയില്‍ എത്തിക്കണമെന്നാണ് സുനില്‍ കുമാറിന്റെ ആഗ്രഹമെന്ന് തോന്നുന്നുവെന്നും പക്ഷെ താന്‍ സിപിഐഎമ്മില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്നും എം കെ വര്‍ഗീസ് പ്രതികരിച്ചു. സുനില്‍ കുമാറിന്റെ തൃശൂരിലെ തോല്‍വി അദ്ദേഹത്തിന് ആരുടെയെങ്കിലും തലയില്‍ വെച്ച് കെട്ടണം എന്നുള്ളത് കൊണ്ടാവാം തനിക്ക് എതിരെ ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.