CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 17 Minutes 49 Seconds Ago
Breaking Now

'മോക്ഷ' പ്രാപ്തി ലഭിക്കുമെന്ന പേരില്‍ വിഷം കഴിച്ച നാല് പേര്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

വെള്ളിയാഴ്ച ഉച്ചയ്ക്ക് ലോഡ്ജില്‍ മുറിയെടുത്ത ഇവരെ ഇന്നലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

സ്വകാര്യ ഹോട്ടലില്‍ കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ച നിലയില്‍. ചെന്നൈയിലെ വ്യാസര്‍പാഡി നിവാസികളായ ശ്രീ മഹാകാല വ്യാസര്‍ (40), കെ. രുക്മണി പ്രിയ (45), കെ. ജലന്ധരി (17), മുകുന്ദ് ആകാശ് കുമാര്‍ (12) എന്നിവരാണ് മരിച്ചത്. തിരുവണ്ണാമലയിലെ കാര്‍ത്തിക ദീപം തെളിക്കല്‍ ചടങ്ങില്‍ പങ്കെടുത്ത ഇവര്‍ 'മോക്ഷം' പ്രാപിക്കുമെന്ന വിശ്വാസത്താല്‍ വിഷം കഴിച്ചുമരിച്ചെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ലോഡ്ജില്‍ മുറിയെടുത്ത ഇവരെ ഇന്നലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇവരുടെ മൊബൈലില്‍നിന്ന് കണ്ടെടുത്തു. ദേവിയും ദേവനും വിളിച്ചതിനാല്‍ തിരുവണ്ണാമലയില്‍ വീണ്ടുമെത്തിയെന്നാണു ഫോണിലെ വിഡിയോയില്‍ പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.