CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 11 Minutes 1 Seconds Ago
Breaking Now

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച പുലര്‍ച്ചെ 3.45 -നായിരുന്നു അപകടം.

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മൊറയൂര്‍ അറഫാ നഗര്‍ സ്വദേശി മുജീബ് റഹ്‌മാന്‍ ബാഖവിയുടെ മകള്‍ ഫാത്തിമ ഹിബ (17) യാണ് മരിച്ചത്. വെളിയങ്കോട് ഫ്‌ളൈ ഓവറില്‍ വെച്ച് ബസ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 3.45 -നായിരുന്നു അപകടം.

കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ നിന്ന് വാഗമണ്ണിലേക്ക് വിനോദയാത്ര പോയി തിരിച്ചു വരികെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. രണ്ടു വിദ്യാര്‍ഥികള്‍ക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇരുവരും കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

 




കൂടുതല്‍വാര്‍ത്തകള്‍.