CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 57 Minutes 21 Seconds Ago
Breaking Now

കേരള കോണ്‍ഗ്രസ് എം വീണ്ടും യുഡിഎഫിലേക്ക് പോകുമോ ? ജോസ് കെ മാണിക്ക് തിരുവമ്പാടി നല്‍കാമെന്ന് വാഗ്ദാനം

കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് രമേശ് ചെന്നിത്തലയും മുന്‍കൈ എടുക്കും.

ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എം ഗ്രൂപ്പിനെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ നീക്കം. കേരള കോണ്‍ഗ്രസ് എം നേതൃത്വവുമായി അനൗപചാരിക ചര്‍ച്ച നടത്തിയാതായി വിവരങ്ങള്‍ പുറത്ത് വരുന്നു. മുസ്ലിം ലീഗാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസ് എമ്മിന് തിരുവമ്പാടി സീറ്റ് വാഗ്ദാനം ചെയ്തതായാണ് സൂചന. ജോസ് കെ മാണിയെ തിരുവമ്പാടിയില്‍ മത്സരിപ്പിക്കാമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്. മുസ്ലിം ലീഗ് മത്സരിച്ച് വരുന്ന തിരുവമ്പാടിയില്‍ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലുമായി വിജയം സിപിഐഎമ്മിനൊപ്പമായിരുന്നു.

കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് രമേശ് ചെന്നിത്തലയും മുന്‍കൈ എടുക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ രമേശ് ചെന്നിത്തല കേരള കോണ്‍ഗ്രസ് എം നേതാക്കളെ കാണാന്‍ സാധ്യതയുണ്ട്. ജോസ് കെ മാണിയുമായി രമേശ് ചെന്നിത്തല ഉടനെ തന്നെ ആശയവിനിമയം നടത്തും എന്നാണ് സൂചന.

വനനിയമ ഭേദഗതിയില്‍ കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. ഈ അതൃപ്തി കൂടി മുതലെടുത്താണ് കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാനാണ് നീക്കം നടക്കുന്നത്. വനനിയമ ഭേദഗതി സംബന്ധിച്ച് മലയോരത്തെ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഉള്ള ആശങ്ക കേരള കോണ്‍ഗ്രസ് എമ്മിന് അവഗണിക്കാന്‍ കഴിയുന്നതല്ല. വനനിയമ ഭേദഗതി സംബന്ധിച്ച് ക്രൈസ്തവ സഭകളും ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് എം ഗൗരവമായാണ് എടുത്തിരിക്കുന്നത്. വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട അതൃപ്തി കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണി നേതൃത്വത്തെയും മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.