CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 36 Minutes 45 Seconds Ago
Breaking Now

അമ്മയെ തല്ലി നിലത്തിട്ട് മകന്‍, മര്‍ദ്ദനം ഭയന്ന് രാത്രി കിടക്കുന്നത് അയല്‍വാസിയുടെ തൊഴുത്തില്‍, കൈക്കുഞ്ഞിനെ കൈയ്യിലെടുത്ത് യുവാവിന്റെ ക്രൂരതയുടെ വീഡിയോ പുറത്ത്, പരാതി നല്‍കാന്‍ തയ്യാറാകാതെ അമ്മയും

ആക്രമണത്തില്‍ പരിക്കേറ്റിട്ടും തനിക്ക് പരാതിയില്ലെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്.

വയനാട് പുല്‍പ്പള്ളിയില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് ബോധരഹിതയാക്കി. പാതി സ്വദേശി മെല്‍ബിനാണ് പ്രായമായ അമ്മയെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പാതിരി തുരുത്തിപ്പള്ളി തോമസിന്റെ ഭാര്യ വത്സല(51)യാണ് മക്കളുടെ ക്രൂരമര്‍ദനത്തിനിരയായത്. കൈക്കുഞ്ഞിനെ ഒക്കത്തിരുത്തിയായിരുന്നു മെല്‍ബിന്‍ അമ്മയെ തല്ലിയത്. അമ്മ വീടിന്റെ ശാപം എന്ന് ആക്രോശിച്ചായിരുന്നു മര്‍ദ്ദനം.  അയല്‍വാസികളാണ് മകന്‍ അമ്മയെ മര്‍ദ്ദിക്കുന്ന ദൃശ്യം പകര്‍ത്തിയത്. 

അയല്‍വാസികള്‍ വിവരമറിയിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി അമ്മയുടെ മൊഴിയെടുത്തിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റിട്ടും തനിക്ക് പരാതിയില്ലെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. പരാതി നല്‍കാത്തതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. മര്‍ദ്ദനവിവരം അന്വേഷിക്കാന്‍ പൊലീസ് എത്തിയതിന്റെ വൈരാഗ്യത്തിലും വീഡിയോ പുറത്ത് വന്നതിലും ഇന്നലെ രാത്രിയിലും മെല്‍ബിന്‍ അമ്മയെ ഉപദ്രവിച്ചിരുന്നു. 

മെല്‍ബിനും സഹോദരന്‍ ആല്‍ബിനും മാതാപിതാക്കളെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇരുവരും പുല്‍പ്പള്ളിയില്‍ സ്വകാര്യ ബസിലെ ജീവനക്കാരാണ്. മക്കളുടെ മര്‍ദ്ദനം ഭയന്ന് രാത്രി അടുത്ത വീട്ടിലെ തൊഴുത്തിലും ആട്ടിന്‍കൂട്ടിലും ആണ് മാതാപിതാക്കള്‍ കഴിയുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. മെല്‍ബിന്‍ വീണ്ടും അമ്മയെ ആക്രമിച്ചതോടെ വിഷയത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു, സ്വമേധയാ കേസെടുത്തിരിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.