CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 20 Seconds Ago
Breaking Now

തെരുവ് നായ കാറിന് കുറുകെ ചാടി, ബ്രേക്കിട്ടു; വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങിയ യുവാവും 2 കൂട്ടുകാരും മരിച്ചു

വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങവെയാണ് കരണ്‍ വിശ്വകര്‍മയും മറ്റ് രണ്ട് കൂട്ടുകാരും അപകടത്തില്‍പ്പെട്ടത്.

ഉത്തര്‍പ്രദേശിലെ ഝാന്‍സി-ലളിത്പൂര്‍ ദേശീയ പാതയിലെ ബബിനയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ കാര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. റോഡില്‍ നിന്ന ഒരു തെരുവ് നായക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്കില്‍ ഇടിച്ചതാകാമെന്ന് പൊലീസ് പറയുന്നു.

വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങവെയാണ് കരണ്‍ വിശ്വകര്‍മയും മറ്റ് രണ്ട് കൂട്ടുകാരും അപകടത്തില്‍പ്പെട്ടത്. പ്രദ്യുമ്ന സെന്‍, പ്രമോദ് യാദവ് എന്നിവരാണ് മറ്റു രണ്ട് പേര്‍. ലളിത്പൂരിലെ വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍ മൂന്ന് പേരും. ചര്‍ഗാവിലേക്കായിരുന്നു മടക്കം.

ഇന്നലെ വൈകുന്നേരം ആറരയോടെ ബബിന ടോള്‍ പ്ലാസയ്ക്ക് സമീപത്തെത്തിയ ഇവരുടെ വാഹനത്തിനു മുന്നിലേക്ക് പെട്ടെന്ന് ഒരു നായ്ക്കുട്ടി വന്ന് നിന്നു. ഇതിനെ രക്ഷിക്കാനായി ബ്രേക്ക് ചവിട്ടുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് പായുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചതാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.