CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 18 Seconds Ago
Breaking Now

കോണ്‍ഗ്രസിനൊപ്പം കൂടിയവരെല്ലാം പരാജയപ്പെടുകയാണ്, പരാജയത്തിന്റെ ഗോള്‍ഡ് മെഡല്‍ അണിഞ്ഞാണ് നേതാക്കള്‍ നടക്കുന്നത് ; ഡല്‍ഹി തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സന്ദര്‍ശനത്തിന് പോകും മുന്‍പ് മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉണ്ടായേക്കും.

ദില്ലി മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ബിജെപിയില്‍ ചര്‍ച്ചകള്‍ തുടരുന്നു. സംസ്ഥാന ഘടകത്തിലെ നേതാക്കളുമായി ദേശീയ നേതൃത്വം ഇന്നും ചര്‍ച്ച നടത്തും. ന്യൂ ദില്ലി മണ്ഡലത്തില്‍ അരവിന്ദ് കെജ്രിവാളിനെ തോല്‍പ്പിച്ച പര്‍വേഷ് വെര്‍മ, ദില്ലി നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദര്‍ ഗുപ്ത, വനിതാ നേതാവായ ശിഖ റായ് എന്നിവരുടെ പേരുകള്‍ ചര്‍ച്ചയിലുണ്ട്. ദേശീയ നേതൃത്ത്വത്തിന്റെതാണ് അന്തിമ തീരുമാനമെന്നാണ് നേതാക്കള്‍ ഇന്നലെ പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സന്ദര്‍ശനത്തിന് പോകും മുന്‍പ് മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉണ്ടായേക്കും.

ദില്ലി തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഘോഷപരിപാടിയില്‍ പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ സഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. സഖ്യകക്ഷികളുടെ വോട്ട് കൈക്കലാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും കോണ്‍ഗ്രസിനൊപ്പം കൂടിയവരെല്ലാം പരാജയപ്പെടുകയാണെന്നും ബിജെപിയുടെ വോട്ട് കൈക്കലാക്കാനാകില്ലെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസിനും ആംആദ്മി പാര്‍ട്ടിക്കും അര്‍ബന്‍ നക്‌സലുകളുടെ ഭാഷയാണെന്നും അരാജകത്വവും രാജ്യവിരുദ്ധതയുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിക്കുന്നതെന്നും മോദി വിമര്‍ശിച്ചു. ദില്ലിയിലെ തെരഞ്ഞെടുപ്പുകളില്‍ പൂജ്യം സീറ്റ് നേടുന്നതില്‍ കോണ്‍ഗ്രസ് ഡബിള്‍ ഹാട്രിക് നേടിയെന്നും പരാജയത്തിന്റെ ഗോള്‍ഡ് മെഡല്‍ അണിഞ്ഞാണ് നേതാക്കള്‍ നടക്കുന്നതെന്നും മോദി പരിഹസിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.