2025 - 2026 വര്‍ഷത്തേക്കുള്ള ഓക്‌സ്മാസ് (ഓക്‌സ്‌ഫോര്‍ഡ് മലയാളി സമാജം) ഭാരവാഹികളെ തിരഞ്ഞെടുത്തു. വര്‍ഗീസ് ചെറിയാനെ പേട്രണായും ബിബി തോമസിനെ പ്രസിഡന്റ് ആയും ഐകൃകണ്‌ഠേന തിരഞ്ഞെടുത്തു. സനല്‍ സുന്ദരേശന്‍ (സെക്രട്ടറി) നിബു തോമസ് (ട്രഷറര്‍ ) ഓവിന്‍ വര്‍ഗീസ് & സോഫി മാത്യു (വൈസ് പ്രസിഡന്റ് ) മൈക്കിള്‍ കുര്യന്‍ & രാജി മജീഷ് (ജോയിന്റ് സെക്രട്ടറി) ജിജോ വര്ഗീസ് (IT സെക്രട്ടറി) വര്‍ഗീസ് ഫിലിപ്പ്, രാജു റാഫേല്‍, ബിമല്‍രാജ് കുട്ടപ്പന്‍, റെജി മൈക്കിള്‍, തോമസ് ജോണ്‍, സിബി കുര്യാക്കോസ്, പ്രതീഷ് എബ്രഹാം, അനു ജെയിംസ്, ദീപ ചെറിയാന്‍, അശ്വതി ശ്രീകുമാര്‍ (കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ഓക്‌സ്മാസിന്റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ & വിഷു, ഓണം, ക്രിസ്തുമസ് തുടങ്ങിയ എല്ലാ പരിപാടികളിലും കൂടുതല്‍ കേരളത്തനിമയും പുതുമയും പുലര്‍ത്തുന്ന ആശയങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ബിബി തോമസ് പറഞ്ഞു. ഓക്‌സ്മാസിന്റെ 20ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷത്തില്‍ കൂടുതല്‍ ഈര്‍ജസ്വലമായ പ്രവര്‍ത്തനമാണ് വേണ്ടതെന്നും, അതിനു വേണ്ടിയുള്ള ശ്രമങ്ങളായിരിക്കും ഈ വര്ഷം ഉണ്ടാവുക എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.