CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 26 Seconds Ago
Breaking Now

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന് പുതിയ സാരഥികള്‍.... ബിജു പീറ്റര്‍ ദേശീയ സമിതിയില്‍....ഷാജി തോമസ് വരാക്കുടി പ്രസിഡന്റ്.... സനോജ് വര്‍ഗീസ് സെക്രട്ടറി.... ഷാരോണ്‍ ജോസഫ് ട്രഷറര്‍

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയനിലെ വാര്‍ഷിക പൊതുയോഗവും 2025 -2027  വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഫെബ്രുവരി 8  ശനിയാഴ്ച വാറിങ്ടണില്‍ വച്ച് നടത്തപെടുകയുണ്ടായി. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റ് ബിജു പീറ്റര്‍ അധ്യക്ഷത വഹിച്ച വാര്‍ഷിക പൊതുയോഗത്തില്‍ നാഷണല്‍ വൈസ് പ്രസിഡന്റ്  ഷീജോ വര്‍ഗീസ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി ബെന്നി ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ബിജു മൈക്കിള്‍ വാര്‍ഷിക കണക്ക് അവതരണവും നടത്തി. വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും യോഗം ഐക്യകണ്ഡേന പാസാക്കി. 

കഴിഞ്ഞ രണ്ടര വര്‍ഷകാലം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ അസോസിയേഷന്‍ ഭാരവാഹികള്‍ക്കും പ്രതിനിധികള്‍ക്കും പ്രസിഡന്റ് ബിജു പീറ്റര്‍ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍  നന്ദി അറിയിച്ചു. ഈകാലയളവില്‍ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ നേതൃത്വം നല്‍കിയ പരിപാടികള്‍ വിജയിപ്പിക്കുവാന്‍ സ്‌പോണ്‍സര്‍മാരായിരുന്നവര്‍ക്ക് യോഗം പ്രത്യേകം നന്ദി രേഖപ്പെടുത്തി 

തുടര്‍ന്ന് യോഗം 2025 - 27 വര്‍ഷത്തേക്കുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചു.യുക്മ തിരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനായി ചുമതലപെടുത്തിയിട്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ കുര്യന്‍ ജോര്‍ജ്, അലക്‌സ് വര്‍ഗീസ് എന്നിവര്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് യോഗത്തില്‍ വിശദീകരിക്കുകയും തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു

മുന്‍ റീജിണല്‍ പ്രസിഡന്റ് ബിജു പീറ്റര്‍ (LIMCA)  ദേശീയ സമിതിയംഗമായും, ഷാജി തോമസ് വരാകുടി (OLDHAM) പ്രസിഡന്റായും, സനോജ് വര്‍ഗീസ് (NORMMA) ജെനറല്‍ സെക്രട്ടറിയായും, ഷാരോണ്‍ ജോസഫ് (BOLTON) ട്രെഷററായും തിരഞ്ഞെടുക്കപ്പെട്ടു. അഭിരാം പി .വി (WAMA ), അശ്വതി ശ്രീനാഥ് (STOCKPORT) എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും, ജെറിന്‍ ജോസ് (WIGAN) ജോയിന്റ്  സെക്രട്ടറിയായും, ജോസഫ് മാത്യു (MMCA) ജോയിന്റ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. 

അനില്‍ ഹരിയാണ് (LIMA)റീജിയണല്‍ പി.ആര്‍.ഒ. രാജീവ്.സി.പി. (NORMMA) ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍, ബിനോയ് മാത്യു (SMA) സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍, ബിജോയ് തോമസ് (CREW) ചാരിറ്റി കോര്‍നേഡിറ്റര്‍,   ജില്‍സണ്‍ ജോസഫ് (WIGAN) നേഴ്‌സസ് ഫോറം കോര്‍ഡിനേറ്റര്‍, ബിനു തോമസ് (CREW) യുക്മ ന്യൂസ് കോര്‍ഡിനേറ്റര്‍, ജനീഷ് കുരുവിള (MMCA) സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍, എന്നിവരാണ് മറ്റ് ഭാരവാഹികള്‍.നിലവിലെ സെക്രട്ടറി ബെന്നി ജോസഫ് (OLDHAM) എക്‌സ് ഒഫീഷ്യോ ആയി കമ്മിറ്റിയില്‍ തുടരും. എല്ലാ ഭാരവാഹികളെയും ജനറല്‍ കൗണ്‍സില്‍ യോഗം ഐകകണ്ഡേനയാണ് തിരഞ്ഞെടുത്തത്.

പുതിയ കമ്മറ്റിക്ക് എല്ലാവിധ ആശംസകളും ഭാവുകങ്ങളും സ്ഥാനമൊഴിയുന്ന കമ്മിറ്റിയംഗങ്ങളും, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളും ആശംസിച്ചു.

 

അലക്‌സ് വര്‍ഗ്ഗീസ്

(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 




കൂടുതല്‍വാര്‍ത്തകള്‍.