CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 58 Minutes 33 Seconds Ago
Breaking Now

തടി കൂടുതലെന്നും കറുപ്പു നിറമെന്നും പറഞ്ഞ് പരിഹാസം ; പ്ലസ്ടു വിദ്യാര്‍ത്ഥി അമ്മയുടെ കണ്‍മുന്നില്‍ ജീവനൊടുക്കി

ഫോണ്‍ ചെയ്യാനെന്ന പേരില്‍ മുകളിലെത്തിയ വിദ്യാര്‍ത്ഥി മാതാവു നോക്കി നില്‍ക്കേ താഴേക്ക് ചാടുകയായിരുന്നു

ശരീരഭാരത്തെയും നിറത്തെയും കുറിച്ച് സഹപാഠികള്‍ നിരന്തരം പരിഹസിച്ചതിലും റാഗ് ചെയ്തതിലും മനംനൊന്ത് പ്ലസ് ടു വിദ്യാര്‍ത്ഥി അമ്മയുടെ കണ്‍മുന്നില്‍ അപാര്‍ട്ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ചെത്പട്ട് മഹര്‍ഷി വിദ്യാമന്ദിര്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി കിഷോര്‍ (17) ആണ് മരിച്ചത്. തടി കൂടുതലാണെന്നു കറുപ്പു നിറമാണെന്ന് പറഞ്ഞ് മൂന്നുമാസമായി സഹപാഠികളുടെ തുടര്‍ച്ചയായ കളിയാക്കലും റിഗാങും നേരിട്ട കിഷോര്‍ വലിയ വിഷമത്തിലായിരുന്നെന്നും സഹപാഠികളുടെ പെരുമാറ്റത്തെ കുറിച്ചു പരാതി നല്‍കിയിട്ടും സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്ന് പൊലീസ് പറഞ്ഞു.

ഫോണ്‍ ചെയ്യാനെന്ന പേരില്‍ മുകളിലെത്തിയ വിദ്യാര്‍ത്ഥി മാതാവു നോക്കി നില്‍ക്കേ താഴേക്ക് ചാടുകയായിരുന്നു. പരാതിയില്‍ കേസെടുത്ത പൊലീസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, അധ്യാപകര്‍ അടക്കമുള്ളവരെ ചോദ്യം ചെയ്തു. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാലാവകാശ സംരക്ഷണ കമ്മിഷനും അന്വേഷണം ആരംഭിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.