CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 54 Seconds Ago
Breaking Now

'അവളെ കൊല്ലേണ്ടിയിരുന്നു, പക്ഷേ...'; മകള്‍ കുടുംബത്തിന്റെ ആഗ്രഹത്തിന് എതിരായി വിവാഹം കഴിച്ചു; ജീവനൊടുക്കി പിതാവ്

സഞ്ജുവിന്റെ മകള്‍ നാട്ടിലുള്ള യുവാവിനൊപ്പം രണ്ടാഴ്ച മുന്‍പ് നാട് വിട്ടിരുന്നു.

കുടുംബത്തിന്റെ ആഗ്രഹത്തിന് എതിരായി മകള്‍ വിവാഹം ചെയ്തതിന്റെ പേരില്‍ അച്ഛന്‍ ജീവനൊടുക്കി. മധ്യപ്രദേശിലാണ് സംഭവം. മെഡിക്കല്‍ ഷോപ്പ് ഉടമയായ സഞ്ജു ജെയ്‌സ്വാളാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ കിടപ്പുമുറിയില്‍ നിന്ന് വെടിയൊച്ച കേട്ട് വീട്ടിലുണ്ടായിരുന്നവര്‍ ഓടിയെത്തി നോക്കിയപ്പോള്‍ ചോരയില്‍ കുളിച്ച നിലയില്‍ സഞ്ജുവിനെ കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ഇയാള്‍ മരിച്ചു.

സഞ്ജുവിന്റെ മകള്‍ നാട്ടിലുള്ള യുവാവിനൊപ്പം രണ്ടാഴ്ച മുന്‍പ് നാട് വിട്ടിരുന്നു. ഇവരെ പിന്നീട് ഇന്‍ഡോറില്‍ നിന്ന് കണ്ടെത്തി തിരികെ കൊണ്ടുവന്നിരുന്നു. ശേഷം കോടതിയില്‍ ഹാജരാക്കിയ സമയത്ത് താന്‍ വിവാഹിതയാണെന്നും ഭര്‍ത്താവിനൊപ്പം പോകാനാണ് താത്പര്യപ്പെടുന്നതെന്നും യുവതി പറഞ്ഞു. മകള്‍ മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ വിവാ?ഹം കഴിച്ചത് സഞ്ജു ജയസ്വാളിന് അം?ഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്റെ പേരില്‍ ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

സഞ്ജു എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മകളുടെ ആധാര്‍ കാര്‍ഡിന്റെ പ്രിന്റൗട്ടിലാണ് ഇയാള്‍ കുറിപ്പ് എഴുതിയത്. അതില്‍ മകള്‍ ചെയ്തത് തെറ്റാണെന്നും താന്‍ പോവുകയാണെന്നുമാണ് എഴുതിയിരിക്കുന്നത്. മകളെയും മകളുടെ ഭര്‍ത്താവിനെയും താന്‍ കൊല്ലേണ്ടിയിരുന്നുവെന്നും എന്നാല്‍ അച്ഛന് എങ്ങനെയാണ് മകളെ കൊല്ലാന്‍ കഴിയുകയെന്നും കത്തില്‍ എഴുതിയിട്ടുണ്ട്. മകള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനെ ഉള്‍പ്പെടെ ആത്മഹത്യാ കുറിപ്പില്‍ സഞ്ജു കുറ്റപ്പെടുത്തുന്നുണ്ട്. സഞ്ജുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തിട്ടുണ്ട്. ഇയാളുടെ ബന്ധുക്കള്‍ സഞ്ജുവിന്റെ മകളെ വിവാഹം ചെയ്ത യുവാവിന്റെ പിതാവിനെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി മര്‍ദിച്ചു. ബോധരഹിതനായി വീണ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.