CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 30 Seconds Ago
Breaking Now

കാമുകനുമായി ഇടപഴകുന്നത് കണ്ട ഭര്‍ത്താവിനെ ഷാള്‍ ഉപയോഗിച്ച് കൊലപ്പെടുത്തി ; അഴുക്കുചാലില്‍തള്ളി ;യൂട്യൂബര്‍ പിടിയില്‍

ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ മാര്‍ച്ച് 25-നായിരുന്നു കൊലപാതകം നടന്നത്.

ഹരിയാനയില്‍ ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച് കൊന്ന് മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ച യൂട്യൂബറും കാമുകനും പിടിയില്‍.യൂട്യൂബര്‍ രവീണയും (32) കാമുകന്‍ സുരേഷും ചേര്‍ന്ന് രവീണയുടെ ഭര്‍ത്താവ് പ്രവീണിനെ (35) ഷോള്‍ ഉപയോഗിച്ചാണ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്. ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ മാര്‍ച്ച് 25-നായിരുന്നു കൊലപാതകം നടന്നത്.

പ്രവീണ്‍ വീട്ടിലെത്തിയപ്പോള്‍ കാമുകനും ഭാര്യയും അടുത്തിഴപ്പെടുന്നത് കണ്ടു. തുടര്‍ന്ന് മൂവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. കൊലപ്പെടുത്തിയ ശേഷം രവീണ ഒന്നും സംഭവിക്കാത്ത പോലെ അഭിനയിക്കുകയുമായിരുന്നു.

കൊല്ലപ്പെട്ട പ്രവീണിന്റെ മൃതദേഹം രാത്രിയായ ശേഷം ബൈക്കില്‍ കയറ്റിയാണ് ഇരുവരും കൊണ്ടുപോയത്. തുടര്‍ന്ന് അഴുക്കുചാലില്‍ ഉപേക്ഷിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബൈക്കില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നതായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. തുടര്‍ന്നാണ് രവീണയെയും സുരേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. പ്രവീണിന്റെ അഴുകിയ മൃതദേഹം അഴുക്കുചാലില്‍ നിന്നും മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടെടുത്തത്. ഒന്നര വര്‍ഷം മുന്‍പാണ് രവീണയും സുരേഷും ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും ഒരുമിച്ച് റീലുകള്‍ ചെയ്തിരുന്നു.

സുരേഷുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് ഭര്‍ത്താവ് പ്രവീണ്‍ നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ എന്നും വഴക്കായിരുന്നു. ഇരുവര്‍ക്കും ആറ് വയസ്സുള്ള ഒരു മകനുണ്ട്. കുട്ടി നിലവില്‍ മുത്തശ്ശന്റെ പരിചരണത്തിലാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.