ഡല്‍ഹി മുസ്തഫാബാദില്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടം. അപകടത്തില്‍ നാല് പേര്‍ മരിച്ചു. പത്ത് പേരെ രക്ഷപ്പെടുത്തി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്ന് പലര്‍ച്ചെ 2:30 നും മൂന്ന് മണിക്കും ഇടയിലാണ് അപകടം നടന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ പത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.
കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ളവരെ പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഡല്‍ഹി പൊലീസ് പറയുന്നതനുസരിച്ച്, ഇതുവരെ 18 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.