ബലൂചിസ്ഥാന്‍ പ്രവശ്യയുടെ നിയന്ത്രണം പാക്കിസ്ഥാന്‍ സൈന്യത്തിന് നഷ്ടപ്പെട്ടെന്നും, സ്വതന്ത്ര ബലൂചിസ്ഥാനെ അംഗീകരിച്ച് ഇന്ത്യ ഒപ്പം നില്‍ക്കണമെന്നും ബലൂച് നേതാവായ മിര്‍ യാര്‍ ബലൂച്. പാകിസ്ഥാന് ബലൂചിസ്ഥാന്‍ പ്രവശ്യയില്‍ ഒരു നിയന്ത്രണവും ഇല്ല. ബലൂചിസ്ഥാന് മേലുള്ള 80 ശതമാനം നിയന്ത്രണവും പാകിസ്ഥാന് നഷ്ടപ്പെട്ടുകഴിഞ്ഞു. മാറിയ സാഹചര്യം പ്രയോജനപ്പെടുത്തി പാകിസ്ഥാനില്‍നിന്നും വേര്‍പിരിയാന്‍ ധീരമായ നീക്കങ്ങള്‍ തങ്ങള്‍ നടത്തുകയാണെന്ന് മിര്‍ യാര്‍ ബലൂച് വ്യക്തമാക്കി.
സ്വതന്ത്ര ബലൂചിസ്ഥാനെ അംഗീകാരിക്കാനും പിന്തുണ നല്‍കാനുമായി ഇന്ത്യയോടും ഐക്യരാഷ്ട്ര സംഘടനയോടും ബലൂച് നേതാക്കള്‍ അഭ്യര്‍ഥിച്ചു. ഇന്ത്യ ഞങ്ങളെ പിന്തുണച്ചാല്‍, ഞങ്ങളുടെ വാതിലുകള്‍ തുറക്കുമെന്നാണ് മിര്‍ യാറിന്റെ വാക്കുകള്‍. ബലൂചിസ്ഥാനില്‍ നിന്ന് പാകിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഉടന്‍ പിന്‍വലിക്കാനും നേതാക്കള്‍ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് പിന്നാലെ പാക്കിസ്ഥാന്‍ സൈന്യത്തിന് മേഖലയില്‍ നിയന്ത്രണം നഷ്ടമായെന്നാണ് ബലൂച് നേതാക്കളുടെ അവകാശവാദം. ബംഗ്ലാദേശ് പോലുള്ള ഒരു സാഹചര്യം ഉണ്ടാകുന്നതുവരെ കാത്തിരിക്കുന്നതിനുപകരം അവര്‍ അന്തസ്സോടെ പിന്‍വാങ്ങണമെന്നും ബലൂച് നേതാക്കള്‍ പറഞ്ഞു.
ബലൂചിസ്ഥാന്‍ ഇപ്പോള്‍ പാക്കിസ്ഥാന്റെ നിയന്ത്രണത്തിലല്ല. പാക് സൈന്യത്തിന് രാത്രിയായാല്‍ ക്വറ്റ വിട്ടുപോകാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നുമാണ് ബലൂച് നേതാക്കള്‍ പറയുന്നത്. സുരക്ഷാ ഭയം കാരണം ബലൂചിസ്ഥാനില്‍ പാക് സൈന്യം വൈകിട്ട് 5 മുതല്‍ പുലര്‍ച്ചെ 5 വരെ പട്രോളിങ് ഒഴിവാക്കിയിരിക്കുകയാണ്. മേഖലയുടെ 7080 ശതമാനത്തിന്റെയും നിയന്ത്രണം പാക്കിസ്ഥാന് നഷ്ടപ്പെട്ടുവെന്നും റസാഖ് ബലൂച് അവകാശപ്പെട്ടു.