ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ എട്ടാമത് രൂപത ബൈബിള്‍ കലോല്‍സവം നവംബര്‍ 15 ന് സ്‌കെന്തോര്‍പ്പില്‍ വച്ച് നടത്തപ്പെടും. ഈ വര്‍ഷത്തെ കലോത്സവത്തിന്റെ പുതുക്കിയ നിയമാവലി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു. പ്രോട്ടോ സിഞ്ചെല്ലൂസ് വെരി റവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട്, ചാന്‍സലര്‍ വെരി റവ. ഡോ . മാത്യു പിണക്കാട്ട്, കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഫാ. ജോര്‍ജ് എട്ടുപറയില്‍, കമ്മീഷന്‍ കോഓര്‍ഡിനേറ്റര്‍ ആന്റണി മാത്യു, ജോയിന്റ് കോര്‍ഡിനേറ്റര്‍സ് ജോണ്‍ കുര്യന്‍, മര്‍ഫി തോമസ്, കലോത്സവം ജോയിന്റ് കോഓര്‍ഡിനേറ്റര്‍ ജിമ്മിച്ചന്‍ ജോര്‍ജ്ജ്, മറ്റ് ബൈബിള്‍ അപ്പോസ്റ്റലേറ്റ് കമ്മീഷന്‍ മെമ്പേഴ്സ് എന്നിവരും സന്നിഹിതരായിരുന്നു. എല്ലാ റീജിയണുകളിലും ഒരേ രീതിയില്‍ മത്സരങ്ങള്‍ നടക്കത്തക്ക രീതിയിലാണ് മത്സരങ്ങളുടെ നിയമാവലിയും വിഷയങ്ങളും ക്രമപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെ കലോത്സവങ്ങളില്‍ നിന്നും ലഭിച്ചിരുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വേണ്ട മാറ്റങ്ങള്‍ പുതുക്കിയ നിയമാവലിയില്‍ വരുത്തിയിട്ടുണ്ട്.
റീജിയണല്‍ മത്സരങ്ങള്‍ ഒക്ടോബര്‍ 25 ന് മുമ്പ് നടത്തേണ്ടതാണ്. ഓരോ റീജിയണില്‍ നിന്നും രൂപതാ മത്സരത്തിന് യോഗ്യത നേടിയവരുടെ രജിസ്ട്രേഷന്‍ റീജിയണല്‍ കലോത്സവ കോര്‍ഡിനേറ്റര്‍സ് ഒക്ടോബര്‍ 27 ന് മുമ്പ് രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റിനെ അറിയിക്കേണ്ടതാണ്. ഓരോ എയ്ജ് ഗ്രൂപ്പില്‍ നിന്നും റീജിയണല്‍ തലത്തില്‍ ഒന്നാം സമ്മാനം നേടുന്ന മത്സരാര്‍ത്ഥികളാണ് രൂപതാതല മത്സത്തിലേക്ക് യോഗ്യത നേടുന്നത്. മുതിര്‍ന്നവര്‍ക്കായി നടത്തിയിരുന്ന ഉപന്യാസ മത്സരത്തിന് ഈ വര്‍ഷം മുതല്‍ റീജിയണല്‍ തലത്തില്‍ വിജയിച്ചു വരുന്നവര്‍ക്കാണ് രൂപതാതല മത്സരത്തിലേക്ക് യോഗ്യത നേടാന്‍ സാധിക്കുന്നത്. തപാല്‍ വഴിയുള്ള ഉപന്യാസ മത്സരങ്ങള്‍ ഈ വര്‍ഷം ഉണ്ടായിരിക്കുന്നതല്ല. എപ്പാര്‍ക്കി തലത്തില്‍ നടത്തപ്പെടുന്ന ഷോര്‍ട്ട് ഫിലിം മത്സരങ്ങള്‍ക്കുള്ള പേരുകള്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന തിയതി ഒക്ടോബര്‍ 4 ആണ്. മത്സരത്തിനുള്ള ഷോര്‍ട്ട് ഫിലിം ഒക്ടോബര്‍ 12 രാത്രി 12 മണിക്ക് മുമ്പ് കിട്ടേണ്ടതാണ്.
കണ്ടതും കേട്ടറിഞ്ഞതും പഠിച്ചതുമായ വിശ്വാസത്തെ വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ വലിയ ഒരു വിശ്വാസ പ്രഘോഷണത്തിനാണ് നാം സാക്ഷിയാവുക. നമ്മുക്ക് ലഭിച്ചിരിക്കുന്ന വിശ്വാസത്തെ ഒട്ടും കുറവ് കൂടാതെ വരും തലമുറക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ വര്‍ഷവും ബൈബിള്‍ കലോത്സവങ്ങള്‍ നടത്തുക. രൂപതാ ബൈബിള്‍ അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിലാണ് എല്ലാവര്‍ഷവും ബൈബിള്‍ കലോത്സവം നടത്തപ്പെടുക. ഈ വര്‍ഷത്തെ കലോത്സവ നിയമാവലിയും വിഷയങ്ങളും അറിയുന്നതിനായി ബൈബിള്‍ അപ്പോസ്റ്റലേറ്റ് വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കുക.ബൈബിള്‍ അപ്പോസ്റ്റലേറ്റ് പി ആര്‍ ഓ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു .
https://smegbbiblekalotsavam.com/?page_id=1778
ഷൈമോന്‍ തോട്ടുങ്കല്‍