CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 27 Minutes 33 Seconds Ago
Breaking Now

'എനിക്ക് പറ്റില്ലെന്ന് ബോധ്യപ്പെട്ടാല്‍ പണി നിര്‍ത്താം'; ട്രോളുകള്‍ക്ക് മാധവ് സുരേഷിന്റെ മറുപടി

മാധവ് സുരേഷ് ആദ്യമായി അഭിനയിച്ച സിനിമയാണ് കുമ്മാട്ടിക്കളി. വലിയ തോതിലുള്ള ട്രോളുകളാണ് മാധവിനും സിനിമയ്ക്കും എതിരെ വരുന്നത്. ഈ സാഹചര്യത്തില്‍ ഇവയോട് പ്രതികരിച്ചിരിക്കുകയാണ് മാധവ്. തനിക്ക് സിനിമാഭിനയം പറ്റില്ലെന്ന് ബോധ്യപ്പെട്ടാല്‍ പണി നിര്‍ത്തി പോകുമെന്നും അതുവരെ ഇവിടെ തന്നെ കാണുമെന്നും മാധവ് പറഞ്ഞു.

'കുമ്മാട്ടിക്കളിയില്‍ ഞാന്‍ നന്നായി പെര്‍ഫോം ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. അത് നല്ലൊരു ക്യാന്‍വാസും അല്ലായിരുന്നു. അതുമായി ബന്ധപ്പെട്ട് വരുന്ന ട്രോളുകള്‍ കേള്‍ക്കുന്നത് ഞാന്‍ മാത്രമാണ്. നീ നിര്‍ത്തിയിട്ട് പോ പണി, നിനക്ക് ഇത് പറ്റത്തില്ല എന്നൊക്കെ. എനിക്ക് അത് പറ്റില്ലെന്ന് ബോധ്യപ്പെടുമ്പോള്‍ ഞാന്‍ പൊയ്‌ക്കോളാം. അങ്ങനെ അല്ലെങ്കില്‍ ഞാന്‍ ഇവിടെ തന്നെ കാണും', എന്നാണ് മാധവ് പറഞ്ഞത്. കാന്‍ ചാനല്‍ മീഡിയയോട് ആയിരുന്നു മാധവിന്റെ പ്രതികരണം.

'കുമ്മാട്ടിക്കളി വേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ഞാനത് ചെയ്ത് പോയി. അത് മാറ്റാനും പറ്റില്ല. അന്ന് ഞാന്‍ ഒന്നുകൂടി ആലോചിച്ചാല്‍ മതിയായിരുന്നു. യഥാര്‍ത്ഥത്തില്‍ എനിക്ക് മുന്നില്‍ അവതരിപ്പിച്ച സിനിമ അതല്ലായിരുന്നു. എനിക്ക് മാത്രമല്ല അങ്ങനെ സംഭവിച്ചിട്ടുള്ളത്. എല്ലാ താരങ്ങള്‍ക്കും എല്ലാ കാലത്തും അത് സംഭവിച്ചിട്ടുണ്ട്. സ്‌ക്രിപ്റ്റ് പറയുമ്പോള്‍ ഒന്നായിരിക്കും. ചിത്രീകരണ വേളയില്‍ വേറൊന്നായിരിക്കും. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊണ്ട് എടുത്ത സിനിമയാണ്. ആ സിനിമ ആളുകള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊടുത്ത് കാണാന്‍ വരുന്നു. പൈസ തന്നവന് അത് തിരികെ നല്‍കാനുള്ള ബാധ്യത നമുക്കുണ്ട്. കാണാന്‍ വരുന്നവര്‍ക്ക് നല്ല കലാമൂല്യമുള്ള സിനിമ കൊടുക്കണം. അത് കുമ്മാട്ടിക്കളിയില്‍ നടന്നിട്ടില്ല. അത് ഞാന്‍ അം?ഗീകരിക്കുന്നു. പക്ഷേ നിരാശയില്ല. കുമ്മാട്ടിക്കളിയിലൂടെ ഒത്തിരി പഠിക്കാന്‍ പറ്റിയിട്ടുണ്ട്', എന്നും മാധവ് സുരേഷ് കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.