CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 55 Minutes Ago
Breaking Now

'അമ്മ' തെരഞ്ഞെടുപ്പ്: സംഘടനയുടെ തലപ്പത്തേക്ക് സ്ത്രീകള്‍ വരട്ടെന്ന് സലിം കുമാര്‍

താരസംഘടന 'അമ്മ'യുടെ തലപ്പത്തേക്ക് സ്ത്രീകള്‍ വരട്ടെ എന്ന് നടന്‍ സലിം കുമാര്‍. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും സ്ത്രീകള്‍ ആവട്ടെ. അങ്ങനെ വന്നാല്‍ അമ്മ സമൂഹത്തിന് കൊടുക്കുന്ന നല്ലൊരു സന്ദേശമാകും അതെന്നും സലിം കുമാര്‍ പറഞ്ഞു. ആരോപണവിധേയര്‍ മത്സരിക്കണോ എന്ന ചോദ്യത്തിന് നടന്‍ പ്രതികരിച്ചില്ല. അതേസമയം അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം നാളെ വൈകിട്ട് മൂന്ന് മണിയോടെ അവസാനിക്കും. നാല് മണിക്ക് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ് നടക്കുക.

 




കൂടുതല്‍വാര്‍ത്തകള്‍.