CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 28 Minutes 55 Seconds Ago
Breaking Now

'അമ്മ' തിരഞ്ഞെടുപ്പ്: മത്സരത്തില്‍ നിന്ന് ജഗദീഷ് പിന്‍മാറി

താര സംഘടനയായ 'അമ്മ' തിരഞ്ഞെടുപ്പിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ ജഗദീഷ് പിന്‍മാറി. ഇതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, ദേവന്‍ എന്നിവരാണ് ഉണ്ടാവുക. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ രവീന്ദ്രനും പിന്മാറിയിട്ടുണ്ട്.

വനിത പ്രസിഡന്റ് വരട്ടെ എന്ന് ജഗദീഷ് നിലപാട് വ്യതമാക്കിയ സാഹചര്യത്തിലാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് ജഗദീഷ് പിന്‍മാറിയത്. ഇതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന്റെ സാധ്യതയേറി. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനും തമ്മിലുള്ള മത്സരത്തിനാണ് സാധ്യത.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന്‍ ചേര്‍ത്തല, നവ്യാ നായര്‍, നാസര്‍ ലത്തീഫ്, ലക്ഷ്മിപ്രിയ എന്നിവരും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസ്സനും മത്സരിക്കുന്നുണ്ട്. വൈകിട്ട് മൂന്ന് മണിയോടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിക്കും. നാല് മണിക്ക് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. 15-നാണ് 'അമ്മ' തിരഞ്ഞെടുപ്പ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.