വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പ്രതീകരിച്ച് വേടന്‍. തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതി എന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടന്‍ പ്രതികരിച്ചു.
മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും വേടന്‍ പ്രതികരിച്ചു. തന്നെ വേട്ടയാടുകയാണ്. ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.
കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറുടെ പരാതിയിലാണ് ഇന്നലെ രാത്രി വേടനെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായാണ് പരാതി. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കൂടാതെ വേടന്‍ സാമ്പത്തികമായും തന്നെ ചൂഷണം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
2021 മുതല്‍ 2023 വരെ പല തവണയായി മുപ്പതിനായിരത്തിലേറെ രൂപ നല്‍കിയിട്ടുണ്ടെന്നും വേടനെ പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെയാണെന്ന് യുവതി പറയുന്നു. എറണാകുളം തൃക്കാക്കര പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിരവധി പേര്‍ വേടനെതിരെ മീടൂ ആരോപണവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് പരാതി നല്‍കിയതെന്നും യുവതി പറയുന്നു.