CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 26 Minutes 6 Seconds Ago
Breaking Now

മോഹിത് സൂരി ചിത്രം 300 കോടി ക്ലബിലേക്ക്

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി മോഹിത് സൂരി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം സൈയാര തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ജൂലൈ 18 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മ്യൂസിക്കല്‍ റൊമാന്റിക് ഡ്രാമ ഗണത്തില്‍പെട്ട ചിത്രം യുവതലമുറയാണ് കൂടുതലായും ഏറ്റെടുത്തിരിക്കുന്നത്. നവാഗതരായ അഹാന്‍ പാണ്ഡേ, അനീത് പഡ്ഡ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ചിത്രം തിയേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറിയത്. ബോക്‌സോഫിസ് കലക്ഷന്റെ കാര്യത്തിലും വലിയ നേട്ടമുണ്ടാക്കിയിരിക്കുകയാണ് സൈയാര.

എറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മോഹിത് സൂരി ചിത്രം 300 കോടി ക്ലബിനടുത്ത് എത്തിയിരിക്കുകയാണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍കിന്റെ കണക്ക് അനുസരിച്ച് ചിത്രം ഇന്ത്യയില്‍ നിന്ന് ഇതിനകം നേടിയിരിക്കുന്ന നെറ്റ് കളക്ഷന്‍ 217.25 കോടിയാണ്. ഗ്രോസ് 228.9 കോടിയും. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ഇതിനകം നേടിയിട്ടുള്ളത് 52.85 കോടിയുമാണ്. അങ്ങനെ ആഗോള ബോക്‌സോഫിസില്‍ നിന്ന് സൈയാര ആകെ നേടിയിട്ടുള്ളത് 281.75 കോടി രൂപയാണ്.

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.