CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 21 Minutes 39 Seconds Ago
Breaking Now

സ്വന്തം വീട്ടില്‍ പോലും ഉപദ്രവം, 'ആരെങ്കിലും എന്നെ രക്ഷിക്കൂ', പൊട്ടിക്കരഞ്ഞ് നടി തനുശ്രീ ദത്ത

മീടു വെളിപ്പെടുത്തലുകളിലൂടെ മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് നടി തനുശ്രീ ദത്ത. പൊട്ടിക്കരഞ്ഞുകൊണ്ടുളള നടിയുടെ എറ്റവും പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സ്വന്തം വീട്ടില്‍ പോലും സുരക്ഷിതയല്ലെന്നും ഉപദ്രവം നേരിടുന്നുവെന്നും വെളിപ്പെടുത്തിയാണ് തനുശ്രീ ദത്ത എത്തിയിരിക്കുന്നത്. 2018 മുതല്‍ താന്‍ ഉപദ്രവിക്കപ്പെടുന്നുണ്ടെന്നും പൊലീസിന്റെ സഹായം തേടിയതായും നടി പറയുന്നു. മീടു വിവാദത്തില്‍ നിലപാട് അറിയിച്ചതുമുതല്‍ തനിക്കെതിരായ ഉപദ്രവം തുടരുകയാണെന്നും തന്നെ ആരെങ്കിലും സഹായിക്കണമെന്നും തനുശ്രീ വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്.

''പ്രിയപ്പെട്ടവരെ, ഞാന്‍ എന്റെ സ്വന്തം വീട്ടില്‍ ഉപദ്രവിക്കപ്പെടുകയാണ്. ഇക്കാര്യം പറയാന്‍ ഞാന്‍ പൊലീസിനെ വിളിച്ചിരുന്നു. സ്റ്റേഷനില്‍ പോയി പരാതി നല്‍കാനാണ് അവര്‍ പറയുന്നത്. ഞാന്‍ ഇപ്പോള്‍ വളരെയധികം ക്ഷീണിതയാണ്. എനിക്ക് മുന്നോട്ട് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. കഴിഞ്ഞ നാല്-അഞ്ച് വര്‍ഷമായി എന്നെ അവര്‍ വളരെയധികം ഉപദ്രവിച്ചു. ആരോ?ഗ്യം മോശമായി. എനിക്ക് വീട്ടുജോലിക്കാരെ പോലും നിയമിക്കാന്‍ കഴിയില്ല. കാരണം മുന്‍പ് വേലക്കാരികളില്‍ നിന്നും വളരെ മോശമായ അനുഭവങ്ങളാണ് എനിക്ക് ഉണ്ടായത്. അവര്‍ മോഷ്ടിക്കുകയും മോശമായ കാര്യങ്ങള്‍ ചെയ്തിട്ടുമുണ്ട്.

മുന്‍പ് ബോളിവുഡ് താരം നാനാ പടേക്കറിനെതിരെ മീടു ആരോപണം ഉന്നയിച്ചാണ് തനുശ്രീ ദത്ത വാര്‍ത്തകളില്‍ ഇടംപിടിച്ചത്. 2009ല്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നാനാ പടേക്കര്‍ ലൈം?ഗികമായി പീഡിപ്പിച്ചെന്നായിരുന്നു തനുശ്രീ വെളിപ്പെടുത്തിയത്. 'ചോക്ലേറ്റ്' എന്ന സിനിമയുടെ സെറ്റില്‍ ഇര്‍ഫാനൊപ്പം വസ്ത്രമില്ലാതെ നൃത്തം ചെയ്യാന്‍ നിര്‍മ്മാതാവ് വിവേക് അഗ്‌നിഹോത്രി സമ്മര്‍ദ്ദം ചെലുത്തിയതായി തനുശ്രീ ആരോപിച്ചിരുന്നു.

കൂടുതല്‍വാര്‍ത്തകള്‍.