ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈകോടതിയില്‍ സമര്‍പ്പിക്കും. ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പ് നല്‍കി.
ജാമ്യം ലഭിച്ചാല്‍ ഇന്നുതന്നെ കന്യാസ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ബിലാസ്പൂരിലെ ഛത്തീസ്ഗഡ് ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കുക. കോടതി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ തന്നെ ജാമ്യാപേക്ഷ നല്‍കും. മനുഷ്യക്കടത്ത് കേസ് ഉള്ളതിനാല്‍ എന്‍ഐഎ കോടതിയെ സമീപിക്കാനായിരുന്നു ദുര്‍ഗ് സെഷന്‍സ് കോടതിയുടെ നിര്‍ദ്ദേശം.
എന്‍ഐഎ കോടതിയെ സമീപിക്കുന്നത് പ്രശ്‌നം സങ്കീര്‍ണമാക്കുമെന്ന് വിലയിരുത്തിയ ക്രൈസ്തവ പുരോഹിതര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.