CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 57 Minutes 23 Seconds Ago
Breaking Now

'ആ വെള്ളമങ്ങ് വാങ്ങി വെയ്ക്കണം'; മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തിനെതിരെ ആര്‍എസ്എസ് നേതാവ് ആര്‍ വി ബാബു

നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നത് രാജ്യത്ത് പാവപ്പെട്ട ഹിന്ദുക്കളെ യഥേഷ്ടം മതം മാറ്റാനുള്ള ഉദ്ദേശത്തോടെയാണ്.

മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കണമെന്ന തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ആവശ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് നേതാവ് ആര്‍ വി ബാബു. ബിഷപ്പ് പാംപ്ലാനി ആ വെള്ളമങ്ങ് വാങ്ങി വെയ്ക്കണമെന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആര്‍ വി ബാബു വ്യക്തമാക്കിയിരിക്കുന്നത്. 11 സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന മതപരിവര്‍ത്തന നിയമം പിന്‍വലിക്കണമെന്ന ബിഷപ്പ് പാംപ്ലാനിയുടെ ആവശ്യം അതിമോഹം മാത്രമാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ആര്‍ വി ബാബു പറയുന്നു.

നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നത് രാജ്യത്ത് പാവപ്പെട്ട ഹിന്ദുക്കളെ യഥേഷ്ടം മതം മാറ്റാനുള്ള ഉദ്ദേശത്തോടെയാണ്. ക്രൈസ്തവ സഭകള്‍ ഹിന്ദുക്കളുടെ ദാരിദ്ര്യം മുതലെടുത്ത് സേവനത്തിന്റെ മറവില്‍ രാജ്യത്തെങ്ങും നടത്തി വന്ന മതം മാറ്റങ്ങളെ തടയിടാനാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ 1967 മുതല്‍ മതപരിവര്‍ത്തന നിയമങ്ങള്‍ ഓരോ സംസ്ഥാനത്തും കൊണ്ടുവന്നത്. മതം മാറ്റക്കാര്യത്തില്‍ സഭകള്‍ക്കുള്ളത് കുപ്രസിദ്ധമായ ചരിത്രമാണെന്ന് പാംപ്ലാനി ബിഷപ്പിനെ ഓര്‍മ്മിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ആര്‍ വി ബാബു ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ആര്‍ വി ബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ബിഷപ്പ് പാംപ്ലാനി ആ വെള്ളമങ്ങ് വാങ്ങി വെയ്ക്കണം .

11 സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന മതപരിവര്‍ത്തന നിയമം പിന്‍വലിക്കണമെന്ന ബിഷപ്പ് പാംപ്ലാനിയുടെ ആവശ്യം അതിമോഹം മാത്രമാണ് .ക്രൈസ്തവ സഭകള്‍ ഈ നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നത് രാജ്യത്ത് പാവപ്പെട്ട ഹിന്ദുക്കളെ യഥേഷ്ടം മതം മാറ്റാനുള്ള ഉദ്ദേശത്തോടെയാണ്. ക്രൈസ്തവ സഭകള്‍ ഹിന്ദുക്കളുടെ ദാരിദ്ര്യം മുതലെടുത്ത് സേവനത്തിന്റെ മറവില്‍ രാജ്യത്തെങ്ങും നടത്തി വന്ന മതം മാറ്റങ്ങളെ തടയിടാനാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ 1967 മുതല്‍ മതപരിവര്‍ത്തന നിയമങ്ങള്‍ ഓരോ സംസ്ഥാനത്തും കൊണ്ടുവന്നത്. മതം മാറ്റക്കാര്യത്തില്‍ സഭകള്‍ക്കുള്ളത് കുപ്രസിദ്ധമായ ചരിത്രമാണെന്ന് പാംപ്ലാനി ബിഷപ്പിനെ ഓര്‍മ്മിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അത് കൊണ്ടാണ് മഹാത്മാ ഗാന്ധി പോലും മതം മാറ്റം നിരോധിക്കണമെന്ന് പറഞ്ഞത്. ദാരിദ്ര്യം ദൈവത്തിന്റെ വരദാനമാണെന്നും അത് വഴി ദരിദ്രരരെ ക്രിസ്തുവിന്റെ മാര്‍ഗ്ഗത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നും പറഞ്ഞത് മിഷണറീസ് ഓഫ് ചാരിറ്റീസിലെ സിസ്റ്റര്‍ നിര്‍മ്മലയായിരുന്നു. 2000-ാമാണ്ടോടെ ലോകത്തെ സുവിശേഷവല്‍ക്കരിക്കാന്‍ ജ്യോഷ്യാ ഒന്ന്, ജ്യോഷ്യോ 2 എന്നിങ്ങനെ പ്രഖ്യാപിച്ച് വിദേശഫണ്ടിന്റെ സഹായത്തോടെ വന്‍ മതപരിവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കിയത് world Council of Churches ആയിരുന്നു.

മതം മാറ്റത്തെ കുറിച്ചുള്ള ഒരു കേസില്‍ മതം പ്രചരിപ്പിക്കാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 നല്‍കുന്ന സ്വാതന്ത്ര്യം മതം മാറ്റാനുള്ള സ്വാതന്ത്ര്യമല്ലെന്ന് ബഹു: സുപ്രീം കോടതിയുടെ 5 അംഗ ബെഞ്ച് 1978 ല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലും മതം മാറ്റ നിരോധന നിയമം നടപ്പാക്കണമെന്ന കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം കേരള സര്‍ക്കാര്‍ നടപ്പാക്കണമെന്നാണ് ഹിന്ദു ഐക്യവേദി ആവശ്യപ്പെടുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.