CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 56 Minutes 44 Seconds Ago
Breaking Now

വീട്ടില്‍ വിളിച്ചുവരുത്തി കീടനാശിനി കൊടുത്ത് യുവാവിനെ കൊലപ്പെടുത്തിയ സംഭവം ; വിശദമായ പരിശോധനയ്ക്ക് പൊലീസ്

ഷാരോണ്‍ വധക്കേസിലെ കുറ്റവാളി ഗ്രീഷ്മയുടെ കേസിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ സംഭവം.

കേരളത്തെ ഞെട്ടിച്ച് വീണ്ടുമൊരു കൊലപാതകം. എറണാകുളം കോതമംഗലത്ത് ആണ്‍ സുഹൃത്തിനെ യുവതി വിഷം കൊടുത്ത് കൊന്ന കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ഒരു ലായനിയില്‍ വിഷം കൊടുത്ത് കൊന്നു എന്ന് മാത്രമാണ് പ്രതിയായ ചേലാട് സ്വദേശിനി അദീന പൊലീസിന് മൊഴി നല്‍കിയത്. എന്ത് ലായനിയെന്നത് ഉള്‍പ്പെടെ വെളിപ്പെടുത്തിയിട്ടില്ല.യുവതിയുടെ ചെമ്മീന്‍ കുത്തിലുള്ള വീട്ടില്‍ പൊലീസ് ഇന്ന് വിശദമായ പരിശോധന നടത്തും. യുവതിയുടെയും കൊല്ലപ്പെട്ട അന്‍സിലിന്റെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി ഉടന്‍ രേഖപ്പെടുത്തും. വിഷം വാങ്ങിയതിന്റെയും വീട്ടില്‍ സൂക്ഷിച്ചതിന്റെയും തെളിവുകള്‍ നേരത്തെ തന്നെ പൊലീസ് ശേഖരിച്ചിരുന്നു. കൊലപാതകക്കുറ്റം ചുമത്തിയ അദീനയെ ഇന്നലെ രാത്രി റിമാന്‍ഡ് ചെയ്ത് കാക്കാനാട് ജയിലിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച്ച പ്രതിക്കായി കസ്റ്റഡി അപേക്ഷ നല്‍കാനാണ് പൊലീസിന്റെ നീക്കം.

ഷാരോണ്‍ വധക്കേസിലെ കുറ്റവാളി ഗ്രീഷ്മയുടെ കേസിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ സംഭവം. ഏറെക്കുറെ സമാനമായ നടുക്കുന്ന കൊലപാതകമാണ് എറണാകുളം കോതമംഗലത്ത് നടന്നത്. മാതിരപ്പിള്ളി കരയില്‍ മേലേത്ത് മാലില്‍ വീട്ടില്‍ അലിയാര്‍ മകന്‍ 38 വയസ്സുള്ള അന്‍സില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് വിഷമുള്ളില്‍ ചെന്നുള്ള ചികിത്സയ്ക്കിടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. ഏറെക്കാലമായി അടുപ്പത്തിലായിരുന്ന അന്‍സിലിനെ ഒഴിവാക്കാന്‍ ചേലാട് സ്വദേശിനി അദീന ആസൂത്രിതമായി കളനാശിനി നല്‍കി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.