CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 8 Minutes 51 Seconds Ago
Breaking Now

പാകിസ്ഥാനെതിരെ ഇന്ത്യ പ്രയോഗിച്ചത് തങ്ങളുടെ ആയുധങ്ങള്‍; വെളിപ്പെടുത്തലുമായി നെതന്യാഹു

തങ്ങള്‍ നല്‍കിയ ആയുധങ്ങള്‍ യുദ്ധക്കളത്തില്‍ വളരെ നന്നായി പ്രവര്‍ത്തിച്ചു.

പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ ഉപയോഗിച്ചത് ഇസ്രയേല്‍ നിര്‍മ്മിത ആയുധങ്ങളെന്ന് ബെഞ്ചമിന്‍ നെതന്യാഹു. തങ്ങള്‍ നല്‍കിയ ആയുധങ്ങള്‍ യുദ്ധക്കളത്തില്‍ വളരെ നന്നായി പ്രവര്‍ത്തിച്ചുവെന്നും ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടു. ബരാക്-8 മിസൈല്‍, ഹാര്‍പ്പി ഡ്രോണുകള്‍ എന്നിവയടക്കം ഇസ്രയേലില്‍ നിന്ന് കൊണ്ടുവന്ന ഉപകരണങ്ങളാണെന്നാണ് നെതന്യാഹുവിന്റെ വെളിപ്പെടുത്തല്‍.

തങ്ങള്‍ നല്‍കിയ ആയുധങ്ങള്‍ യുദ്ധക്കളത്തില്‍ വളരെ നന്നായി പ്രവര്‍ത്തിച്ചു. തങ്ങള്‍ നിര്‍മിച്ച ആയുധങ്ങള്‍ ഒരു യുദ്ധത്തില്‍ പരീക്ഷിച്ചുവെന്നും നെതന്യാഹു വ്യക്തമാക്കി. ഹമാസിനെ ഇല്ലാതാക്കുന്നതിന് ഗാസയില്‍ നടത്താനിരിക്കുന്ന സൈനിക ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കവെ ആയിരുന്നു നെതന്യാഹുവിന്റെ വെളിപ്പെടുത്തല്‍

മെയ് 7 മുതല്‍ തുടര്‍ച്ചയായി 100 മണിക്കൂര്‍ നീണ്ട് നിന്ന സംഘര്‍ഷത്തില്‍ പാകിസ്ഥാന്റെ ആക്രമണങ്ങളെ ചെറുക്കാന്‍ ഇന്ത്യ ഉപയോഗിച്ചത് ബരാക് മിസൈലുകളും, ഹാര്‍പി ഡ്രോണുകളും ഇന്ത്യ ആഭ്യന്തരമായി നിര്‍മിച്ച ആയുധങ്ങളുമാണെന്നും നെതന്യാഹു പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.