CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 26 Minutes 42 Seconds Ago
Breaking Now

പതിനെട്ടാം നിലയിലെ അപാര്‍ട്‌മെന്റില്‍ നിന്ന് മൂന്ന് വയസുകാരന്‍ താഴേക്ക് വീണു; അദ്ഭുത രക്ഷ

ശുചിമുറിയിലെ ജനാല വഴിയാണ് മൂന്ന് വയസുകാരന്‍ താഴേക്ക് ചാടിയത്.

പതിനെട്ടാം നിലയിലെ അപ്പാര്‍ട്‌മെന്റില്‍ നിന്ന് താഴേക്ക് വീണ മൂന്ന് വയസുകാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചൈനയിലെ സിയാങ് പ്രവിശ്യയിലുള്ള ഹാങ്‌സൂവില്‍ ജൂലൈ 15 നാണ് അപകടം നടന്നത്. ശുചിമുറിയിലെ ജനാല വഴിയാണ് മൂന്ന് വയസുകാരന്‍ താഴേക്ക് ചാടിയത്.

മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് കുട്ടി വീട്ടില്‍ മുത്തശ്ശിക്കും മുത്തശ്ശനുമൊപ്പമാണ് ഉണ്ടായിരുന്നത്. കുട്ടി ഉറങ്ങിയ സമയത്ത് കൂട്ടിരിപ്പുകാര്‍ സാധനം വാങ്ങാന്‍ കടയിലേക്ക് പോയി. ഈ സമയത്ത് ഉറക്കമുണര്‍ന്ന കുട്ടി ശുചിമുറിയിലെ തുറന്നിട്ട അഴികളില്ലാത്ത ജനാല വഴി താഴേക്ക് ചാടി

എന്നാല്‍ താഴെയുണ്ടായിരുന്ന ഒരു മരത്തില്‍ ഇടിച്ച ശേഷമാണ് കുട്ടി നിലത്തേക്ക് വീണത്. കെട്ടിടത്തിലെ മറ്റ് താമസക്കാരാണ് കുട്ടിയെ തറയില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇവര്‍ വീഡിയോ ദൃശ്യം കെട്ടിടത്തിലെ താമസക്കാരുടെ ഗ്രൂപ്പില്‍ പങ്കുവെക്കുകയും ഇത് കണ്ട് കുട്ടിയുടെ അച്ഛന്‍

മകനാണ് അപകടം പറ്റിയതെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

വീഴ്ചക്കിടെ പതിനേഴാം നിലയിലെ ജനാലയില്‍ തട്ടി ഗതി മാറിയതോടെ കുട്ടി താഴെയുള്ള മരത്തിലേക്ക് പതിച്ച് ഇവിടെ നിന്ന് തറയില്‍ വീഴുകയായിരുന്നു എന്നാണ് വിവരം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാരാണ് കുട്ടിയുടേത് അദ്ഭുതകരമായ രക്ഷപ്പെടലാണെന്ന് പറയുന്നത്.

കുട്ടിയുടെ ഇടത് കൈക്കും നട്ടെല്ലിനും ആന്തരികാവയവങ്ങള്‍ക്കും പരിക്കുണ്ട്. എന്നാല്‍ തലയ്ക്ക് പരിക്കേറ്റിട്ടില്ല. അതിനാല്‍ തന്നെ അപകടത്തിന് ശേഷവും കുട്ടിക്ക് ബോധം നഷ്ടമായിരുന്നില്ല. കുട്ടി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണെന്നാണ് വിവരം.

 




കൂടുതല്‍വാര്‍ത്തകള്‍.