അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ യുക്രെയ്‌നില്‍ കനത്ത ആക്രമണം നടത്തി റഷ്യ.574 ഡ്രോണുകളും 40 ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഉപയോ?ഗിച്ചായിരുന്നു റഷ്യന്‍ ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 15ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുക്രേനിയന്‍ എയര്‍ ഫോഴ്‌സ് അറിയിച്ചു.
ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ വ്യോമാക്രമണമാണ് കഴിഞ്ഞ ദിവസം റഷ്യ നടത്തിയതെന്ന് യുക്രേനിയന്‍ എയര്‍ ഫോഴ്‌സ് അറിയിച്ചു. യുക്രെയ്‌ന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. യുക്രെയ്‌ന്റെ പാശ്ചാത്യ സഖ്യകക്ഷികള്‍ നല്‍കുന്ന സൈനിക സഹായങ്ങള്‍ കൈമാറുന്നതും സൂക്ഷിക്കുന്നതും ഈ മേഖലയിലാണെന്നാണ് കരുതപ്പെടുന്നത്. റഷ്യയില്‍ നിന്ന് തൊടുത്ത മിസൈലുകള്‍ യുക്രെയ്‌ന്റെ പടിഞ്ഞാറന്‍ പ്രദേശത്ത് ഹം?ഗറിയുടെ അതിര്‍ത്തിവരെ എത്തിയെന്നാണ് റിപ്പോര്‍ട്ട്.
ഉപയോഗിച്ച ഡ്രോണുകളുടെ എണ്ണം പരി?ഗണിക്കുമ്പോള്‍ റഷ്യയുടെ ഈ വര്‍ഷത്തെ മൂന്നാമത്തെ ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉപയോ?ഗിച്ചിരിക്കുന്ന മിസൈലുകളുടെ എണ്ണം പരി?ഗണിക്കുമ്പോള്‍ ഈ വര്‍ഷത്തെ എട്ടാമത്തെ ഏറ്റവും കടുത്ത ആക്രമണമാണിതെന്നുമാണ് ഔദ്യോ?ഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെയും ആളുകള്‍ അധിവസിക്കുന്ന പ്രദേശങ്ങള്‍ ലക്ഷ്യമിട്ടാണ് റഷ്യയുടെ ആക്രമണങ്ങള്‍ നടന്നത്.
സെലന്‍സ്‌കിയും ട്രംപും തമ്മില്‍ വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഏതാണ്ട് ആയിരത്തിനടുത്ത് ദീര്‍ഘദൂര ഡ്രോണുകള്‍ റഷ്യ യുക്രെയ്‌നെ ലക്ഷ്യമിട്ട് വിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്. യുക്രെയ്‌ന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവും പുടിനുമായി നേരിട്ട് സംസാരിക്കാമെന്ന സെലന്‍സ്‌കിയുടെ നിര്‍ദ്ദേശവും അടക്കം നടന്ന് വരുന്ന സമാധാന ചര്‍ച്ചകളെ തുരങ്കം വെയ്ക്കുന്നതാണ് പുടിന്റെ നീക്കമെന്ന് യുക്രെയ്‌നും പാശ്ചാത്യ രാജ്യങ്ങളും കുറ്റപ്പെടുത്തിയിട്ടുണ്ട്. റഷ്യന്‍ ആക്രമണത്തിനെതിരെ യുക്രേനിയന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും രം?ഗത്തെത്തിയിട്ടുണ്ട്. ഒന്നിനും മാറ്റമില്ലെന്നായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം.