
















ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ആക്രമണം. അശോക് വിഹാറിലെ ലക്ഷ്മി ബായി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കോളേജിലേക്ക് പോകുന്ന വഴിയായിരുന്നു അതിക്രമം. ബൈക്കില്‍ എത്തിയ മൂന്ന് പേരാണ് ആക്രമിച്ചത്.
പ്രതികളില്‍ ഒരാളായ ജിതേന്ദര്‍ പെണ്‍കുട്ടിയെ നേരത്തെ ശല്യം ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ കൈക്ക് പൊള്ളലേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ ശേഷം പ്രതികള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. മൂന്ന് പ്രതികളെയും പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. അക്രമികളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അയല്‍വാസി കൂടിയാണ്.