
















മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി ആള്‍ക്കൂട്ടം. നഗ്‌നനാക്കി ചെരിപ്പ് മാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചതിന് പിന്നാലെ തളര്‍ന്ന് വീണ യുവാവ് കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ ചക്രധര്‍പൂരിലാണ് സംഭവം. യുവാവിനെ കയ്യേറ്റം ചെയ്ത രണ്ട് സ്ത്രീകള്‍ അടക്കമുള്ളവരെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ്. മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ 56കാരന്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് ഈ സ്ത്രീകളാണ് യുവാവിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. ചെരിപ്പ് മാല അണിയിച്ച് ഇയാളെ നഗ്‌നനാക്കി പശ്ചിമ സിംഗ്ഭൂമിലെ ഗ്രാമത്തിലൂടെ നടത്തിയിരുന്നു. ഇതിന് മുന്‍പ് വലിയ രീതിയിലുള്ള കയ്യേറ്റമാണ് 56കാരന്‍ നേരിടേണ്ടി വന്നത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. എന്നാല്‍ ദേവാംബിര്‍ ഗ്രാമത്തിലെ വീച്ചില്‍ നിന്ന് ശുചിമുറി ആവശ്യത്തിനായി പുറത്തിറങ്ങിയതാണ് ഇയാളെന്നാണ് വീട്ടുകാര്‍ പറയുന്നത്.
അസമയത്ത് പുറത്ത് കണ്ട 56കാരന്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചുവെന്ന് ഗ്രാമത്തിലെ ഒരാള്‍ ആരോപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ നഗ്‌നനാക്കി നടത്തിയത്. ഇയാളെ ആള്‍ക്കൂട്ടം ഒരു മുറിയിലിട്ട് വടികളും കമ്പുകളും ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ചയാണ് ഇയാളുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. മൃതദേഹം പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. 56കാരന്റെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്. പീഡനത്തിനിരയായ യുവതിയുടെ വീട്ടുകാരും പരാതി നല്‍കിയിട്ടുണ്ട്.