CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 34 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ യാക്കോബായ സുറിയാനി പള്ളിയുടെ വാര്‍ഷിക പെരുന്നാള്‍ ഭക്തി സാന്ദ്രാമായി

യുക്കെ യിലെ കോതമംഗലം എന്നറിയപ്പെടുന്ന ബ്രിസ്‌റ്റോള്‍ യാക്കോബായ സുറിയാനി പള്ളിയില്‍  വാര്‍ഷിക പെരുന്നാളും ഇടവകയുടെ കാവല്‍ പിതാവായ മോര്‍ ബസേലിയോസ് യല്‍ദോ ബാവായുടെ 339 മത്  ദുഖ്‌റോനോ പെരുന്നാളും വളരെ  ഭക്തി സാന്ദ്രമായി കൊണ്ടാടി.

അഞ്ചാം തിയതി ശനിയാഴ്ച്ച വൈകിട്ട് കൊടിയേറ്റോടു കൂടി  പെരുന്നാള്‍ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

ഞയറാഴ്ച്ച നടന്ന വി മൂന്നിന്മേല്‍ കുര്‍ബ്ബാനക്കു  യു കെ പാത്രിയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മോര്‍ ഒസ്ത്താത്തിയോസ് ഐസക്ക്  മെത്രാപ്പോലീത്ത

പ്രധാന കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ എല്‍ദോസ് കറുകപ്പള്ളില്‍ ,ഫാ സിബിന്‍ ബേബി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

പ്രദക്ഷിണം, നേര്‍ച്ചസദ്യ, ലേലം, കൊടിയിറക്ക് എന്നിവയോടു കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിച്ചു.

ഏകദേശം 400 പേരോളം പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു.

ഇടവക വികാരി റവ ഫാ എല്‍ദോസ് കറുകപള്ളില്‍ ,ട്രസ്റ്റി ബിജു പാപ്പാരില്‍, secretary മാത്യൂ പോത്താനിക്കല്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പെരുന്നാളിന് നേതൃത്വം നല്‍കി.

പങ്കെടുത്ത എല്ലാവരോടും ഉള്ള നന്ദി ഇടവക അറിയിച്ചു,

ജിനേഷ് ബേബി




കൂടുതല്‍വാര്‍ത്തകള്‍.