കാര്‍ഡിഫ് സെന്റ് എഫ്രേം യാക്കോബായ സുറിയാനി പള്ളിയുടെ രണ്ടാമത് വാര്‍ഷിക പെരുന്നാളും ഇടവക മധ്യസ്ഥനായ മോര്‍ അഫ്രേം പിതാവിന്റെ ഓര്‍മ്മയും ഈ വരുന്ന വെള്ളി, ശനി ( oct 18, 19 ) തീയതികളിലായി ഭക്തി ആദരപൂര്‍വ്വം നടത്തപ്പെടുന്നു.
October 18 ന് വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചര മണിക്ക് പെരുന്നാള്‍ കൊടിയേറ്റ് തുടര്‍ന്ന് സന്ധ്യാനമസ്‌ക്കാരം, ,വചനസന്ദേശം, ഭക്തസംഘടനകളുടെ വാര്‍ഷികം ഉണ്ടായിരിക്കുന്നതാണ്.
0ctober 19 ന് ശനിയാഴ്ച്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന തുടര്‍ന്ന് വന്ദ്യ രാജു ചെറുവിളളില്‍ കോര്‍എപ്പിസ്‌കോപ്പായുടെ മുഖ്യ കാര്‍മികത്വത്തില്‍ വി.കുര്‍ബ്ബാന തുടര്‍ന്ന് പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ചസദ്യ, ആദ്യഫല ലേലം എന്നിവ നടക്കും.
വൈകിട്ട് മൂന്നു മണിക്ക് കൊടിയിറക്കോടു കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും.
പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും അനുബന്ധ ചടങ്ങുകള്‍ക്കും വിശ്വാസികള്‍ ഏവരും പ്രാര്‍ത്ഥനാപൂര്‍വ്വം നേര്‍ച്ച കാഴ്ച്ചകളോടെ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍തൃ നാമത്തില്‍ ക്ഷണിച്ചു കൊള്ളുന്നു.
പള്ളിയുടെ Address
HEOL-Y- FELIN
RHIWBINA
CARDIFF
CF14 6NT
For more details
Pls contact
Rev Fr Eldose KG ( Vicar) - 07825916946
Priyan Mathew ( Secretary) - 07448164586
Sunny Paulose ( Trustee) - 07947256834
വാര്‍ത്ത അയച്ചത്
ജിനേഷ് ബേബി