CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 38 Minutes 28 Seconds Ago
Breaking Now

'ഹമാസ് ഇനി ഒരിക്കലും മടങ്ങിവരില്ല'; യുദ്ധക്കുപ്പായത്തില്‍ ഗാസയില്‍ നെതന്യാഹുവിന്റെ സന്ദര്‍ശനം

പ്രതിരോധമന്ത്രിയും കരസേനാ മേധാവിയും നെതന്യാഹുവിനെ അനുഗമിച്ചു.

ഗാസയില്‍ അപൂര്‍വ സന്ദര്‍ശനം നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധം അവസാനിക്കുന്നതോടെ ഹമാസ് ഇനി ഒരിക്കലും പലസ്തീന്‍ ഭരിക്കില്ലെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ സൈന്യത്തിന്റെ കരയിലെ പ്രവര്‍ത്തനങ്ങളുടെ നേരിട്ടുള്ള വിവരങ്ങള്‍ അറിയാനാണ് നെതന്യാഹു ഗാസ സന്ദര്‍ശിച്ചത്. പ്രതിരോധമന്ത്രിയും കരസേനാ മേധാവിയും നെതന്യാഹുവിനെ അനുഗമിച്ചു.

യുദ്ധക്കുപ്പായവും ബാലിസ്റ്റിക് ഹെല്‍മറ്റും ധരിച്ച് ഗാസയിലെത്തിയ നെതന്യാഹു ഹമാസ് മടങ്ങിവരില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. ഇസ്രയേല്‍ സായുധ സേന ഹമാസിന്റെ സൈനിക ശേഷി പൂര്‍ണ്ണമായും നശിപ്പിച്ചെന്ന് പറഞ്ഞ നെതന്യാഹു, ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന തന്റെ പ്രതിജ്ഞ ആവര്‍ത്തിക്കുകയും ചെയ്തു.

ഗാസയില്‍ കാണാതായ 101 ഇസ്രായേലി ബന്ദികള്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്നും ബന്ദികളാക്കപ്പെട്ട ഓരോ വ്യക്തിക്കും 5 മില്യണ്‍ ഡോളര്‍ പ്രതിഫലം നല്‍കുമെന്നും നെതന്യാഹു അറിയിച്ചു. ഇസ്രായേലികളായ ബന്ദികളെ ഉപദ്രവിക്കാന്‍ ധൈര്യപ്പെടുന്നവരുടെ തലയില്‍ രക്തം പുരളുമെന്നും അവരെ വേട്ടയാടി പിടിക്കുമെന്നും ഹമാസിന് നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഗാസയിലെ ഒരു കടല്‍ത്തീരത്ത് നിന്ന് നേതാണിത് ഇക്കാര്യങ്ങള്‍ സംസാരിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.