CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 53 Minutes 41 Seconds Ago
Breaking Now

അമേരിക്കന്‍ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും; ചടങ്ങുകള്‍ ക്യാപ്പിറ്റള്‍ മന്ദിരത്തിനുള്ളില്‍

ട്രംപിന്റെ രണ്ടാം വരവിനായി വാഷിങ്ടണില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണള്‍ഡ് ട്രംപ് ഇന്ന് അധികാരമേല്‍ക്കും. അതിശൈത്യം മൈനസ് 6 ഡിഗ്രിയിലെത്തിയതിനാല്‍ നാല്‍പ്പത് വര്‍ഷത്തിന് ശേഷം ഇതാദ്യമായി ക്യാപിറ്റോള്‍ മന്ദിരത്തിന് അകത്തുള്ള റോട്ടന്‍ഡ ഹാളിലാണ് ചടങ്ങുകള്‍ നടക്കുക. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്ക് ആണ് ഔദ്യോഗിക ചടങ്ങുകള്‍ ആരംഭിക്കുക. ട്രംപിന്റെ രണ്ടാം വരവിനായി വാഷിങ്ടണില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ്, ബരാക് ഒബാമ എന്നിവരും ഹിലരി ക്ലിന്റണ്‍, കമല ഹാരിസ് തുടങ്ങിയവരും വ്യവസായ പ്രമുഖരായ ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ്, ആപ്പിള്‍ സിഇഒ ടിം കുക്ക്, ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്മാന്‍, ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ എന്നിവരും ചടങ്ങിന്റെ ഭാഗമാകും.

ഇവരോടപ്പം സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൌസിലേക്ക് ട്രംപിനെ ക്ഷണിച്ച ശേഷം അധികാരച്ചടങ്ങില്‍ പങ്കെടുക്കും. കഴിഞ്ഞതവണ ബൈഡന്‍ പ്രസിഡന്റായപ്പോള്‍ സ്ഥാനാരോഹണചടങ്ങില്‍ ട്രംപ് പങ്കെടുത്തിരുന്നില്ല. അതേസമയം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ സ്ഥാനാരോഹണത്തിന് മുന്‍പ് വാഷിംഗ്ടണില്‍ റാലി നടത്തിയിരിക്കുകയാണ് ട്രംപ്. താന്‍ തെരഞ്ഞെടുക്കപ്പെട്ടത് കൊണ്ടാണ് ഇസ്രയേല്‍- ഹമാസ് സമാധാന കരാര്‍ നടപ്പായതെന്ന് ട്രംപ് പറഞ്ഞു. ഇന്ന് അധികാരമേറ്റെടുത്തു കഴിഞ്ഞാല്‍ ട്രംപ് വെള്ളിയാഴ്ച്ച ലോസ് ആഞ്ചലസ് അഗ്‌നി ബാധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ബൈഡന്‍ സര്‍ക്കാരിന്റെ നിരവധി നിയമങ്ങള്‍ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ വഴി പിന്‍വലിക്കുമെന്ന് ട്രംപ് പറഞ്ഞു. ടിക് ടോക്കിനെ സംരക്ഷിക്കുന്ന ഉത്തരവും പുറത്തിറക്കും.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരിച്ചെത്തുന്നതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപ് ചൈന സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അധികാരമേറ്റ് ആദ്യ 100 ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ചൈന സന്ദര്‍ശിക്കുമെന്നാണ് വിവരം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിന് വേണ്ടി അധികാരമേറ്റതിന് ശേഷം ചൈനയിലേക്ക് പോകണമെന്ന് ട്രംപ് ഉപദേശകരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. വ്യാപാരം, ഫെന്റനൈല്‍, ടിക് ടോക്ക് എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി.

ഇതിന്റെ അടിസ്ഥാനത്തിലാണ് ചൈനീസ് വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്ങിനാണ് അമേരിക്കയിലെത്തുന്നത്. ഇതാദ്യമായാണ് ഒരു മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥന്‍ യുഎസ് പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുന്നത്. ചൈനീസ് നേതാവ് ഒരിക്കലും വിദേശ നേതാക്കളുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാറില്ല. ഇതോടെയാണ് വൈസ് പ്രസിഡന്റിനെ അയയ്ക്കാന്‍ തീരുമാനിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.