ഗാസ വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടത്തില്‍ 735 പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്രയേല്‍. ഇസ്രയേല്‍ കാബിനറ്റ് വെടിനിര്‍ത്തല്‍ കരാര്‍ അം?ഗീകരിച്ചതിന് പിന്നാലെ ഇസ്രയേല്‍ നിയമകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്.
16 നും 18 നും ഇടയില്‍ പ്രായമുള്ള 25 പ്രായപൂര്‍ത്തിയാകാത്ത തടവുകാരൊഴികെ മോചിപ്പിക്കാന്‍ നിശ്ചയിച്ചിട്ടുള്ള മുഴുവന്‍ തടവുകാരുടെയും പേരുകള്‍ മന്ത്രാലയം പുറത്തുവിട്ടു. 70 സ്ത്രീകളും 25 പുരുഷന്മാരും ഉള്‍പ്പെടെ 95 തടവുകാരെ ഞായറാഴ്ച മോചിപ്പിക്കുമെന്ന് നേരത്തെയുള്ള പ്രസ്താവനയില്‍ മന്ത്രാലയം അറിയിച്ചു.
മൂന്ന് ഘട്ടങ്ങള്‍ ഉള്‍പ്പെടുന്ന കരാര്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടം ആറാഴ്ച നീണ്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ഈ സമയത്ത് ഗാസയില്‍ തടവില്‍ കഴിയുന്ന 33 ഇസ്രായേല്‍ ബന്ദികളെ ഹമാസ് മോചിപ്പിക്കും.
പതിനഞ്ച് മാസത്തോളമായി തുടരുന്ന ?ഗാസയിലെ ആക്രമണത്തിന് വിരാമം കുറിക്കുന്ന വെടിനിര്‍ത്തല്‍ കരാറിന് നേരത്തെ ഇസ്രയേലി ക്യാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു. ആറ് മണിക്കൂറിലേറെ നീണ്ട കാബിനറ്റ് യോഗത്തിന് ശേഷമാണ് വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ കാബിനറ്റ് അംഗീകാരം നല്‍കിയത്. 'ബന്ദികളുടെ മടങ്ങിവരവിനുള്ള ചട്ടക്കൂട് സര്‍ക്കാര്‍ അംഗീകരിച്ചു. ബന്ദികളെ വിട്ടയയ്ക്കാനുള്ള ചട്ടക്കൂട് ഞായറാഴ്ച മുതല്‍ നിലവില്‍ വരുമെന്ന' ചുരുങ്ങിയ വാക്കുകളിലുള്ള പ്രസ്താവനയാണ് വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പുറത്ത് വിട്ടത്.