ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു വീണു കൈക്കു പരിക്കേറ്റു. വത്തിക്കാനാണ് ഇക്കാര്യം അറിയിച്ചത്. മാര്‍പാപ്പ താമസിക്കുന്ന സാന്ത മാര്‍ത്ത ഗസ്റ്റ് ഹൗസില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം.
കൈ ഒടിഞ്ഞിട്ടില്ല. എന്നിരുന്നാലും കൈ അനക്കാതിരിക്കാനായി സ്ലിംഗ്സില്‍ ഇട്ടിരി ക്കുകയാണ്.
പരിക്കേറ്റെങ്കിലും മാര്‍പാപ്പ ഇന്നലെ നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുക്കുകയും അതിഥികളെ സ്വീകരിക്കുകയും ചെയ്തതായി വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.