CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 28 Minutes Ago
Breaking Now

ഒരു കോടി ശമ്പളം ലഭിക്കുന്ന ജോലി വിട്ടെറിഞ്ഞ് യുവാവ് ; സന്തോഷമില്ലെന്ന് കാരണം

ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരമാകും മുമ്പേയാണ് വരുണ്‍ ജോലിയോട് ഗുഡ്ബൈ പറഞ്ഞത്.

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടെക്കിയായ 30കാരനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. ഒരു കോടി ശമ്പളം ലഭിക്കുന്ന ജോലി വിട്ടെറിഞ്ഞ് വന്നതാണ് സോഷ്യല്‍ മീഡിയയില്‍ വരുണ്‍ ഹാസിജയെന്ന യുവാവിനെ വൈറലാക്കിയത്. ഒരു കോടി ശമ്പളം കിട്ടുന്ന ജോലിയൊക്കെ വിട്ട് ആരെങ്കിലും വരുമോ എന്ന് ചോദിക്കുന്നവരോട് പണം മാത്രമല്ല കാര്യമെന്നും സന്തോഷമാണെന്നും വരുണ്‍ പറയുന്നു

ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരമാകും മുമ്പേയാണ് വരുണ്‍ ജോലിയോട് ഗുഡ്ബൈ പറഞ്ഞത്. 'മാസങ്ങള്‍ക്ക് മുമ്പ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കേണ്ടി വന്നു. ഏറെ സൗകര്യങ്ങളുള്ള , ഉയര്‍ന്ന ശമ്പളം നല്‍കുന്ന ജോലി മുന്‍പില്‍ മറ്റൊരു ഓഫറുമില്ലാതെ ഞാന്‍ ഉപേക്ഷിച്ചു. പ്ലാനുകളില്ല, ബാക്കപ്പുമില്ല, ഒരു ബ്രേക്ക് വേണം-ഒരു പതിറ്റാണ്ട് നീണ്ട കരിയറിലെ ഏറ്റവും ഉചിതമായ ബ്രേക്ക്' എന്നാണ് വരുണ്‍ ജോലി രാജിവെച്ചുകൊണ്ട് എക്സില്‍ കുറിച്ചത്.

കൃത്യമായ പ്ലാനിങ്ങാണ് സാമ്പത്തിക പ്രതിസന്ധി വരാതെ ജോലി രാജിവെച്ചിട്ടും ജീവിതത്തെ സഹായിച്ചതെന്നാണ് വരുണ്‍ പറയുന്നത്. കുടുംബത്തെ പറഞ്ഞ് മനസിലാക്കുകയായിരുന്നു പ്രധാനം. പിന്നീട് ഒരു മാസത്തെ ചിലവ് മനസിലാകാന്‍ എക്സെല്‍ ഷീറ്റ് തയ്യാറാക്കി. വാടക, പച്ചക്കറികള്‍ വാങ്ങുന്നത്, ബില്ലുകള്‍ എന്നിവ കൃത്യമായി കുറിച്ചുവെച്ചു. മാസം അവസാനിക്കുമ്പോള്‍ ചിലവുകളെ രണ്ട് കാറ്റഗറിയാക്കി തിരിച്ച് പരിശോധിച്ചു. ഏത് മേഖലയിലാണ് അധികപണം ചിലവായതെന്ന് കണ്ടുപിടിച്ചുവെന്നും വരുണ്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.