ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് പോലീസ് കണ്ടെത്തിയ യുവതി ജീവനോടെ ഉണ്ടെന്ന് വിവരം. സംഭവത്തില്‍ ഏപ്രില്‍ 17-ന് മുമ്പ് പൂര്‍ണ്ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസ് സൂപ്രണ്ടിനോട് കോടതി ആവശ്യപ്പെട്ടു.
മല്ലിഗ എന്ന സ്ത്രീയുടെ ഭര്‍ത്താവ് സുരേഷ് എന്നയാള്‍ കൊലപാതകക്കുറ്റത്തിന് ഒന്നര വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞിരുന്നു.
2020 ഡിസംബറില്‍ ആണ് കേസിനാസ്പദമായ സംഭവം. കുടകിലെ കുശാല്‍നഗറില്‍ നിന്ന് തന്റെ ഭാര്യ മല്ലിഗയെ കാണാനില്ലെന്ന് 38കാരനായ സുരേഷ് പോലീസിന് പരാതി നല്‍കിയിരുന്നു.
ഇതിനിടെ, ബേട്ടദാരപുരയില്‍ നിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം പോലീസ് കണ്ടെത്തിയിരുന്നു. അസ്ഥികൂടം മല്ലിഗെയുടേതാണെന്നും സുരേഷ് അവരെ കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇയാളെ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതാണ് കേസ്.