CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 43 Minutes 43 Seconds Ago
Breaking Now

'വഖഫ് ബോര്‍ഡിനെക്കാള്‍ ഭൂസ്വത്ത് കത്തോലിക്ക സഭക്ക്'; ലേഖനം മുക്കി ആര്‍എസ്എസ് വാരിക ഓര്‍ഗനൈസര്‍

കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി ഗോവ മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വരെ വ്യാപിച്ചുകിടക്കുന്നു,

വഖഫ് ബോര്‍ഡിനെക്കാള്‍ ഭൂസ്വത്ത് കത്തോലിക്ക സഭക്ക് എന്ന ലേഖനം പിന്‍വലിച്ച് ആര്‍എസ്എസ് വാരികയായ ഓര്‍ഗനൈസര്‍. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂവുടമ കത്തോലിക്ക സഭയാണ് എന്ന് ചൂണ്ടിക്കാട്ടി ശശാങ്ക് കുമാര്‍ ദ്വിവേദി എഴുതിയ ലേഖനമാണ് പിന്‍വലിച്ചത്. വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങള്‍ ആര്‍എസ്എസ് വാരിക പുറത്തുവിട്ടത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ലേഖനം പിന്‍വലിച്ചത്. വഖഫ് ബോര്‍ഡ് ആണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂഉടമയെന്നാണ് പൊതുധാര എന്നും എന്നാല്‍ ഇത് യഥാര്‍ത്ഥ കണക്കുകള്‍ക്ക് എതിരാണെന്നും കത്തോലിക്കാ സഭയാണ് ഏറ്റവും വലിയ രണ്ടാമത്തെ ഭൂ ഉടമകളെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.

ഗവണ്‍മെന്റ് ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ വെബ്‌സൈറ്റ് പ്രകാരം, 2021 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 15,531 ചതുരശ്ര കിലോമീറ്റര്‍ ഭൂമി 116 പൊതുമേഖലാ കമ്പനികള്‍ക്കും 51 മന്ത്രാലയങ്ങള്‍ക്കുമായി വിതരണം ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി വഖഫ് ബോര്‍ഡിന് ഗണ്യമായ ഭൂമി സ്വന്തമാണെങ്കിലും അത് ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ കൈവശമുള്ളതിനെക്കാള്‍ കുറവാണ്.

രാജ്യത്തുടനീളം ഏകദേശം ഏഴ് കോടി ഹെക്ടര്‍ (17.29 കോടി ഏക്കര്‍) ഭൂമി ഇന്ത്യയിലുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പള്ളികള്‍, സ്‌കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍ എന്നിവയുള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ഈ ഭൂമിയിലുണ്ട്. ഈ സ്വത്തുക്കളുടെ ആകെ മൂല്യം ഏകദേശം 20,000 കോടി രൂപയാണ്, ഇത് ഇന്ത്യയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സഭയെ ഒരു പ്രധാന പങ്കാളിയാക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്താണ് കത്തോലിക്കാ സഭ അതിന്റെ ഭൂമിയുടെ ഭൂരിഭാഗവും സ്വന്തമാക്കിയത്. 1927-ല്‍ ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യന്‍ ചര്‍ച്ച് ആക്ട് പാസാക്കി, സഭ്ക്ക് വലിയ തോതിലുള്ള ഭൂമി ഗ്രാന്റുകള്‍ അനുവദിച്ചു. ഈ സ്വത്തുക്കളില്‍ പലതും മിഷനറി സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, മതകേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കാന്‍ ഉപയോഗിച്ചു. 1947-ല്‍ ഇന്തയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ഈ ഭൂമി ഗ്രാന്റുകള്‍ തുടര്‍ന്നു, ഇത് കത്തോലിക്കാ സഭ്ക്ക് രാജ്യത്തുടനീളം വലിയ തോതില്‍ ഭൂമി ലഭിക്കാന്‍ ഇടയാക്കി.

കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി ഗോവ മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വരെ വ്യാപിച്ചുകിടക്കുന്നു, ഇതില്‍ ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രദേശങ്ങളെയും ഉള്‍ക്കൊള്ളുന്നു. കത്തോലിക്കാ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ആണ് സഭയെ നിയന്ത്രിക്കുന്നത്, ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് ഇതിന്റെ പരമാധികാരി. രാജ്യത്തെ വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ കത്തോലിക്കാ സഭക്ക് നിരവധി സ്ഥാപനങ്ങളുണ്ട്. 2,457 ആശുപത്രികള്‍, 240 മെഡിക്കല്‍ അല്ലെങ്കില്‍ നഴ്സിങ് കോളജുകള്‍, 28 ജനറല്‍ കോളജുകള്‍, അഞ്ച് എന്‍ജിനീയറങ് കോളജുകള്‍, 3,765 സെക്കണ്ടറി സ്‌കൂളുകള്‍, 7,319 പ്രൈമറി സ്‌കൂളുകള്‍, 3,187 നഴ്സറി സ്‌കൂളുകള്‍ എന്നിവയാണ് 2012ലെ കണക്ക് പ്രകാരം സഭക്കുള്ളത്. ഇന്ത്യയുടെ സാമൂഹിക വികസനത്തിന്, പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളിലും വികസനം കുറഞ്ഞ മേഖലകളിലും, ഈ സ്ഥാപനങ്ങള്‍ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ടെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.