ദിയ കൃഷ്ണയുടെ ബേബി മൂണ്‍ ഫോട്ടോ ഷൂട്ട് വൈറല്‍. അക്വാ ബ്ലൂ ബ്രാലെറ്റും സൈഡ് ഓപ്പണ്‍ നെറ്റ് സ്‌കേര്‍ട്ടുമാണ് ദിയയുടെ ഔട്ട്ഫിറ്റ്. നിറവയറില്‍ കൈവച്ച് മല്‍സ്യകന്യകയുടെ ലുക്കിലാണ് ദിയ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. റിങ് കമ്മലും ബ്രേസ്ലറ്റും മാത്രമാണ് ആക്സസറീസ്. ഒപ്പം വേവി ഹെയര്‍ സ്റ്റൈലും.
ദിയയുടെയും അശ്വിന്‍ ഗണേഷിന്റെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ നടന്‍ കൃഷ്ണകുമാറിന്റെ കുടുംബം. അടുത്തിടെ നടന്ന വളകാപ്പ് ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം, തനിക്ക് പെണ്‍കുട്ടി വേണമെന്നാണ് ആഗ്രഹമെന്ന് ദിയ കൃഷ്ണ പറഞ്ഞിരുന്നു.