CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 1 Minutes 23 Seconds Ago
Breaking Now

വാഴ 2 ചിത്രീകരണം ആരംഭിച്ചു

'ജയ ജയ ജയ ജയഹേ', 'ഗുരുവായൂര്‍ അമ്പലനടയില്‍' എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോന്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് വാഴ. ചിത്രത്തിലൂടെ സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേഷനിലൂടെ ശ്രദ്ധേയരായ ഹാഷിര്‍, അലന്‍ വിനായക്, അജിന്‍ ജോയ് എന്നിവര്‍ മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തിയിരുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. വാഴ 2 പൂജ ചടങ്ങിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഹാഷിറും ടീമുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുക.

വാഴ ചിത്രത്തിന്റെ അവസാനം ഹാഷിറും ടീമും നായകരാകുന്ന രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകള്‍ ഉണ്ടായിരുന്നു. വാഴയുടെ തിരക്കഥാകൃത്ത് വിപിന്‍ ദാസ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അല്‍ഫോണ്‍സ് പുത്രനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ റിലീസ് ചെയ്ത ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 40 കോടിയോളം നേടുകയും ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.