കുറച്ച ദിവസങ്ങളായി അമേരിക്കയില്‍ വൈറലായിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഹൃത്വിക് റോഷന്‍. സിനിമകളിലൂടെ മാത്രമല്ല, ശരീരഘടനയും വ്യായാമവും കൊണ്ടും എപ്പോഴും ശ്രദ്ധ നേടാറുള്ള നടനാണ് ഹൃത്വിക്. ഇപ്പോഴിതാ ഹൃത്വിക് റോഷന്റെ ഫിറ്റ്‌നെസ് ശരീരം അമേരിക്കയിലും ആരാധകരെ ആകര്‍ഷിക്കുകയാണ്.
ഏപ്രില്‍ അഞ്ചിന് എക്‌സില്‍ 'ദ ലിസ് വെരിയന്റ്' എന്ന പേജില്‍ 50 വയസുള്ള രണ്ട് പുരുഷന്മാരുടെ താരതമ്യം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് താരം ശ്രദ്ധ നേടിയത്. ഹൃത്വിക് റോഷനും സാധാരണ മധ്യവയസ്‌കനായ അമേരിക്കന്‍ പുരുഷനുമായിരുന്നു ചിത്രങ്ങളില്‍. 1985ല്‍ 50 വയസുള്ളവരും 2025ല്‍ 50 വയസുള്ളവരും എന്നായിരുന്നു ചിത്രത്തിന്റെ കാപ്ഷന്‍.
എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ ചിത്രം. മണിക്കൂറുകള്‍ക്കുള്ളില്‍ 80,000ത്തോളം ലൈക്കുകളും 10.7 മില്ല്യണ്‍ വ്യൂകളുമാണ് പോസ്റ്റിന്. നിരവധി പേര്‍ പോസ്റ്റിന് താഴെ ഹൃത്വിക് റോഷനെ പ്രശംസിച്ച് എത്തുകയും ചെയ്തിട്ടുണ്ട്.