മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാന്‍ ഗായകന്‍ എം ജി ശ്രീകുമാര്‍ സന്നദ്ധത അറിയിച്ചതായി തദ്ദേശ വകുപ്പു മന്ത്രി എം ബി രാജേഷ്. സംസ്ഥാന തദ്ദേശ ഭരണ വകുപ്പിന്റെ സ്വപ്നപദ്ധതിയായ 'വൃത്തി 2025' ദേശീയ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ എം ജി ശ്രീകുമാറിനെയും ക്ഷണിച്ചെന്നും അദ്ദേഹവുമായി താന്‍ സംസാരിച്ചുവെന്നും മന്ത്രി പറഞ്ഞു.
അന്ന് നടന്ന സംഭവം അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇക്കാര്യത്തില്‍ മാതൃകയെന്ന നിലയില്‍ മാലിന്യമുക്ത നവകേരളം പദ്ധതിയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം അറിയിച്ചെന്ന് മന്ത്രി പറഞ്ഞു.