സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയെ പരിഹസിച്ച് മുന്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ദേവ്. എം എ ബേബി ആരാണെന്ന് താന്‍ ഗൂഗിള്‍ ചെയ്തു കണ്ടുപിടിക്കേണ്ടി വരും എന്ന് ബിപ്ലവ് കുമാര്‍ദേവ് പറഞ്ഞു.
തനിക്ക് എം എ ബേബി ആരാണെന്ന് അറിയില്ലെന്നും പാര്‍ട്ടിയോട് വിശ്വസ്തതയുള്ള കഴിവുള്ള വ്യക്തിയാകാം എന്നും ബിപ്ലവ് കുമാര്‍ദേവ് പറഞ്ഞു. അതേസമയം തനിക്ക് പക്ഷേ എം എ ബേബി ആരാണെന്ന് ഗൂഗിള്‍ ചെയ്തു നോക്കേണ്ടിവരുമെന്നും മോദിയെപ്പോലെ യോഗിയെ പോലെയോ തലപ്പൊക്കമുള്ള നേതാവ് സിപിഎമ്മില്‍ ഇല്ലെന്നും ബിപ്ലവ് കുമാര്‍ദേവ് പറഞ്ഞു.