CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 34 Seconds Ago
Breaking Now

സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചയാള്‍ക്ക് യാത്രാ വിലക്ക് 30 ദിവസത്തേക്ക്; അന്വേഷണവുമായി എയര്‍ ഇന്ത്യ

ആഭ്യന്തര അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടികളില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികന്റെ ശരീരത്തില്‍ മൂത്രമൊഴിച്ചയാളെ നോ ഫ്ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. യാത്രക്കാരന് 30 ദിവസത്തെ യാത്രാ വിലക്കാണ് ഏര്‍പ്പെടുത്തിയത്.

ആഭ്യന്തര അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടികളില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ കുറിച്ച് അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാന്‍ എയര്‍ ഇന്ത്യ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കും രൂപം നല്‍കി.

ഇന്നലെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചത്. ഡല്‍ഹിയില്‍ നിന്ന് ബാങ്കോക്കിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് യാത്രക്കാരന്‍ മോശമായി പെരുമാറിയത്. ഒരു കമ്പനിയുടെ എംഡിയുടെ ശരീരത്തേക്കാണ് മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ മൂത്രമൊഴിച്ചത്. വിമാനത്തില്‍ നിന്ന് പല തവണ യാത്രക്കാരന് മുന്നറിയിപ്പ് നല്‍കിയെങ്കിലും യാത്രക്കാരന്‍ അനുസരിച്ചില്ലെന്ന് വിമാനയാത്രക്കാര്‍ പറഞ്ഞു. സംഭവത്തില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രി കെ റാംമോഹന്‍ നായിഡു വ്യക്തമായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.