അമ്മ തെരഞ്ഞെടുപ്പില്‍ കുക്കു പരമേശ്വരന് മത്സരിക്കാന്‍ യോഗ്യതയില്ല എന്ന് പൊന്നമ്മ ബാബു. ഹേമ കമ്മറ്റിക്ക് മുന്‍പ് അമ്മയിലെ സ്ത്രീകള്‍ ഒരുമിച്ചുകൂടി, സിനിമാ മേഖലയില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. കുക്കു പരമേശ്വരനാണ് ഈ യോഗത്തിന് മുന്‍കൈയെടുത്തത്. ഇത് വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. യോഗശേഷം മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ കൈവശം വെച്ചു. ഇടവേള ബാബുവും കുക്കു പരമേശ്വരനും ചേര്‍ന്നാണ് ഈ മെമ്മറി കാര്‍ഡ് സൂക്ഷിച്ചിരിക്കുന്നത്.
ഇപ്പോള്‍ മെമ്മറി കാര്‍ഡ് തങ്ങളുടെ കൈവശം ഇല്ല എന്ന് പറയുന്നു. മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ ദുരുപയോഗം ചെയ്യുമോ എന്ന് ആശങ്കയുണ്ട്. കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായി വന്നാല്‍ ഇതുവച്ച് അംഗങ്ങളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ട് എന്നും പൊന്നമ്മ ബാബു.
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ (കെഎഫ്പിഎ), അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്‌സ് (അമ്മ) എന്നിവയിലേക്കുള്ള സ്ഥാനത്തേക്ക് മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിലെ വര്‍ധനവാണ് ഈ തെരഞ്ഞെടുപ്പിനെ സവിശേഷമാക്കുന്നത്.
അഭിനേതാക്കളായ ശ്വേത മേനോന്‍, അന്‍സിബ ഹസ്സന്‍, കുക്കു പരമേശ്വരന്‍ എന്നിവര്‍ അസോസിയേഷന്റെ ഉന്നത സ്ഥാനങ്ങളിലേക്ക് നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചുകൊണ്ട് അസോസിയേഷന്റെ നേതൃത്വം ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. കൂടാതെ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ (കെഎഫ്പിഎ) പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍മ്മാതാവ് സാന്ദ്ര തോമസും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.