CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 57 Minutes 12 Seconds Ago
Breaking Now

തായ്ലന്‍ഡും കംബോഡിയയും ഉടന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലേക്ക് കടക്കുമെന്ന് ട്രംപ് ; ഇരു നേതാക്കളുമായി സംസാരിച്ചെന്നും അവകാശവാദം

സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം.

തായ്ലന്‍ഡ്- കംബോഡിയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യതലവന്മാരുമായും വ്യാപാര കരാര്‍ മുന്‍നിര്‍ത്തി ചര്‍ച്ചകള്‍ നടത്തിയെന്നും ഇരുവരും ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ട്രംപ് പറഞ്ഞു. സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം.

'തായ്ലന്‍ഡ്, കംബോഡിയ രാജ്യങ്ങളുടെ തലവന്മാരുമായി നല്ല ചര്‍ച്ചയാണ് ഉണ്ടായത്. ഇരുവരും ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ നിലവില്‍ വരുത്താനും സമാധാനം പുനഃസ്ഥാപിക്കാനും താത്പര്യപ്പെടുന്നവരാണ്. യുഎസുമായി വ്യാപാരചര്‍ച്ചകള്‍ നടത്താനും താത്പര്യമുണ്ട്. എന്നാല്‍ സംഘര്‍ഷം അവസാനിപ്പിക്കാതെ അത് നടക്കില്ല. ഇരു രാജ്യങ്ങളുടെയും തലവന്മാര്‍ ഉടന്‍ തന്നെ കൂടിക്കാഴ്ച നടത്തി വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലേക്ക് കടക്കും. അങ്ങനെ ഉണ്ടായാല്‍ വ്യാപാരകരാറിലും ചര്‍ച്ചകള്‍ ഉണ്ടാകും'- ട്രംപ് കുറിച്ചു.

ഒരാഴ്ചയോളമായി തുടരുന്ന തായ്ലന്‍ഡും കംബോഡിയയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇരുഭാഗത്തും ഇതുവരെ 30 പേരാണ് മരിച്ചത്. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിപ്രദേശങ്ങളില്‍ താമസിച്ചിരുന്ന ഒരു ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് കുഴിബോംബ് ആക്രമണത്തില്‍ തായ്ലന്‍ഡിന്റെ അഞ്ച് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കംബോഡിയയാണ് ഈ ആക്രമണം നടത്തിയതെന്നാണ് തായ്ലന്‍ഡ് പറയുന്നത്. എന്നാല്‍ കംബോഡിയ ഇത് നിഷേധിച്ചിരുന്നു. ഇതോടെ തുടങ്ങിയ സംഘര്‍ഷമാണ് ഇപ്പോള്‍ യുദ്ധസമാന സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.