CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 45 Minutes 10 Seconds Ago
Breaking Now

ഓസ്ട്രേലിയയില്‍ 33 കാരനായ ഇന്ത്യന്‍ വംശജനെ കൗമാരക്കാരുടെ സംഘം ആക്രമിച്ചു ; തോളിലും പുറത്തും കുത്തേറ്റു, നട്ടെല്ലിനും കയ്യിലും ഒന്നിലധികം ഒടിവുകളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍

ഷോപ്പിങ് സെന്ററിലെ ഒരു ഫാര്‍മസിയില്‍ നിന്ന് രാത്രി മരുന്ന് വാങ്ങി മടങ്ങുകയായിരുന്നു സൗരഭ്.

ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജനെ കൗമാരക്കാരുടെ സംഘം ആക്രമിച്ചു. മെല്‍ബണിലെ ഷോപ്പിങ് സെന്ററില്‍ വെച്ചായിരുന്നു ആക്രമണം. കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ സൗരഭ് ആനന്ദിനെ (33) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗരഭിന്റെ തോളിലും പുറത്തും കുത്തേറ്റിട്ടുണ്ട്. നട്ടെല്ലിനും കയ്യിലും ഒന്നിലധികം ഒടിവുകളുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് കൗമാരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷോപ്പിങ് സെന്ററിലെ ഒരു ഫാര്‍മസിയില്‍ നിന്ന് രാത്രി മരുന്ന് വാങ്ങി മടങ്ങുകയായിരുന്നു സൗരഭ്. ഒരു സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ അഞ്ചുപേര്‍ ആക്രമിക്കുകയായിരുന്നു. നിലത്തു വീഴുന്നതുവരെ ഒരാള്‍ സൗരഭിനെ അടിച്ചു. മറ്റൊരാള്‍ കഴുത്തില്‍ ആയുധം വച്ചു. സൗരഭ് പ്രതിരോധിച്ചപ്പോള്‍ ആയുധം ദേഹത്തേക്ക് തുളച്ചു കയറ്റി. സൗരഭിന്റെ തലയ്ക്കും പരുക്കേറ്റിട്ടുണ്ട്.

ദൃക്‌സാക്ഷികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സൗരഭിനെ ആശുപത്രിയിലെത്തിക്കുക ആയിരുന്നു. സങ്കീര്‍ണമായ ശസ്ത്രക്രിയയിലുടെ കയ്യിലെ ആഴത്തിലുള്ള മുറിവുകള്‍ തുന്നിച്ചേര്‍ത്തു. ആനന്ദ് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. 'വേദന മാത്രമാണ് ഓര്‍മയുള്ളത്, എന്റെ കൈ മുറിവേറ്റ് തൂങ്ങിക്കിടക്കുകയായിരുന്നു'- സൗരഭ് മാധ്യമങ്ങളോട് പറഞ്ഞു.

ഗുരുതരമായ പരുക്ക് ഏല്‍പ്പിക്കുക, കവര്‍ച്ച, നിയമവിരുദ്ധമായ ആക്രമണം എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ കൗമാരക്കാര്‍ക്കെതിരെ ചുമത്തി. നാല് പേരില്‍ രണ്ടുപേര്‍ക്ക് ജാമ്യം ലഭിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.